കൊൽക്കത്തയിലെ ആർ.ജി കാർ മെഡിക്കൽ കോളജിൽ 31കാരിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ, സമാനമായ സംഭവങ്ങൾ രാജ്യത്ത് ആവർത്തിക്കപ്പെടുകയാണ്. ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ അർധനഗ്നയായ നിലയിൽ തെരുവിൽ കണ്ടെത്തിയതാണ് ഒടുവിലത്തെ വാർത്ത.The girl who was gang-raped was left half-naked on the street
ഗാസിയാബാദ് കമ്മീഷണറേറ്റിലെ വേവ്സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലെ ലാൽകുവാൻ ചോക്കിക്ക് സമീപം റോഡരികിലാണ് യുവതിയെ അർധനഗ്നയായി കണ്ടെത്തിയത്.
നന്ദിഗ്രാം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ അജ്ഞാതർ ആളില്ലാത്ത സ്ഥലത്തെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയും അർധരാത്രിയോടെ ലാൽകുവാൻ പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നു.
വഴിയാത്രക്കാരൻ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങൾ പറഞ്ഞത്. ഒരു കൂട്ടം പുരുഷന്മാർ തന്നെ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് വഴിയരികിൽ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി പറഞ്ഞു.
കീറിയ വസ്ത്രം ധരിച്ച നിലയിൽ തെരുവിൽ ഇരിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ഉടൻ സ്ഥലത്തെത്തി യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. കേസ് രജിസ്റ്റർ ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാനസികനിലതെറ്റിയ നിലയിലാണ് നിലവിൽ യുവതി. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കേസ് രജിസ്റ്റർ ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.