web analytics

മുല്ലപ്പെരിയാർ നിർമിക്കാൻ ഉപയോഗിച്ച അതേ കൂട്ട്; സുർക്കിയിൽ നിർമിച്ച രണ്ടാമത്തെ ഡാം; പഴക്കം വെറും 70 വർഷം മാത്രം; തുംഗഭദ്രയുടെ ഗേറ്റ് തകർന്നപ്പോൾ നെഞ്ചിടിപ്പ് ഏറിയത് മലയാളികൾക്ക്

രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ തുംഗഭദ്രയുടെ ഗേറ്റ് തകർന്നത് മേഖലയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഏകദേശം 35,000 ക്യുസെക്‌സ് വെള്ളം തുറന്നുവിട്ട സാഹചര്യത്തിൽ കർണാടകയിലെ പല ഭാഗങ്ങളിലും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. The gate collapse of Tungabhadra, one of the largest dams, has created concern in the region

അണക്കെട്ടിന്റെ ചരിത്രത്തിൽ 70 വർഷത്തിനിടയിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ഒരു ലക്ഷം ക്യുസെക്സ് വെള്ളമാണ് ഞായറാഴ്ച രാവിലെയോടെ അണക്കെട്ടിൽ നിന്ന് പുറത്തേക്കൊഴുകിയത്കര്‍ണാടക തുംഗഭദ്ര അണക്കെട്ടിന്റെ ഗേറ്റ് തകര്‍ന്നു പ്രളയഭീതി ഉയര്‍ന്നതോടെ ആശങ്കയിലാകുന്നത് മുല്ലപ്പെരിയാര്‍ ഡാമും. തുംഗഭദ്ര തകരുന്നത് ഒഴിവാക്കാന്‍ 35 ഗേറ്റുകളും ഒപ്പം തുറന്നു വെള്ളം ഒഴുക്കിവിടുകയാണ്. 

സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച ഡാമാണ് ഇത്. മുല്ലപ്പെരിയാറും ഇതേ സുര്‍ക്കി മിശ്രിതംകൊണ്ട് നിര്‍മിച്ചതാണ്. 1953ലാണ് തുംഗഭദ്ര കമ്മിഷന്‍ ചെയ്തത്. ഏഴു പതിറ്റാണ്ട് കഴിഞ്ഞതേയുള്ളൂ. 

ഒരു ഡാമിന്റെ കാലാവധി അറുപത് വര്‍ഷമാണ്‌. എന്നാല്‍ മുല്ലപ്പെരിയാറിന് ഇപ്പോള്‍ തന്നെ നൂറ്റിമുപ്പത് വര്‍ഷത്തോളം പഴക്കമായി. 1895ലാണ് ബ്രിട്ടീഷുകാര്‍ ഇടുക്കിയില്‍ ഡാം നിര്‍മ്മിച്ചത്.

തുംഗഭദ്ര ദുര്‍ബലാവസ്ഥയിലല്ല. എന്നിട്ടുകൂടി ഒരു ഗേറ്റിന് തകരാര്‍ സംഭവിച്ചതോടെ ഡാം തകരാതിരിക്കാന്‍ എല്ലാ ഗേറ്റുകളും തുറന്ന് ജലം ഒഴുക്കിക്കളയേണ്ട അവസ്ഥ വന്നു. എന്നാല്‍ മുല്ലപ്പെരിയാര്‍ വര്‍ഷങ്ങളായി അപകടഭീതിയിലാണ്. 

ഇടുക്കി നിവാസികളുടെ ഉറക്കംകെടുത്തുന്ന ഡാം കൂടിയാണിത്. പുത്തുമല, ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്. ഇതെല്ലാം ആ പ്രദേശങ്ങളെ തകര്‍ത്തെറിഞ്ഞ ദുരന്തങ്ങളായാണ് മാറിയതും. 

ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഇടുക്കിയിലും സംഭവിച്ചാല്‍ എന്നൊരു ചോദ്യം ജില്ലക്കാര്‍ക്ക് മുന്നിലുണ്ട്. അപകടാവസ്ഥ കാരണം ഡാം തകര്‍ന്നാലും വന്‍നാശമാണ് കേരളത്തെ കാത്തിരിക്കുന്നതും.

999 വര്‍ഷത്തേക്ക് തമിഴ്നാടിന് പാട്ടത്തിന് കൊടുത്തിരിക്കുന്നതുകൊണ്ട് കേരളത്തിന് ഡാമിന്റെ കാര്യത്തില്‍ സ്വതന്ത്ര തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. 

പുതിയ ഡാം പണിയണമെന്ന് കേരളത്തില്‍ നീക്കം ഉണ്ടെങ്കിലും ഇതെല്ലാം നിയമക്കുരുക്കിന്റെ പിടിയിലാണ്. വര്‍ഷങ്ങളായി ഡാം പ്രശ്നത്തില്‍ കേരളവും തമിഴ്നാടും തമ്മില്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതി സമിതിയുടെ നിയന്ത്രണത്തിന് കീഴിലാണ് ഡാം ഉള്ളതും.

തമിഴ്നാട്ടിലെ ദിണ്ടിക്കൽ, തേനി, മധുര, രാമനാഥപുരം എന്നിവിടങ്ങളില്‍ ജലക്ഷാമം രൂക്ഷമായതോടെയാണ് ബ്രിട്ടീഷുകാര്‍ മുല്ലപ്പെരിയാര്‍ ഡാമിനെക്കുറിച്ച് ആലോചിക്കുന്നത്. 

1882-ൽ കാപ്റ്റൻ പെനിക്യുക്കിന്റെ നേതൃത്വത്തിലാണ് നീക്കം നടക്കുന്നത്. സുർക്കി,ചുണ്ണാമ്പ്, കരിങ്കല്ല് എന്നിവ മാത്രം ഉപയോഗിച്ചാണ് ഡാം നിര്‍മ്മിച്ചത്. 

ആദ്യ ശ്രമങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞപ്പോള്‍ അസാധ്യമെന്നു കരുതി ബ്രിട്ടീഷുകാര്‍ കയ്യൊഴിഞ്ഞപ്പോള്‍ സ്വന്തം സ്വത്ത് വിറ്റ ശേഷം ധനം സമാഹരിച്ചാണ് പെനിക്യുക്ക് രണ്ടാമതും ഡാം നിര്‍മിതിക്ക് എത്തുന്നത്. ഇതോടെയാണ് 1895ല്‍ ഡാം പൂര്‍ത്തിയാകുന്നത്.

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്

ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക് കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍...

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ രാവ്

രാജന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കി അനൂപ്; മൈക്കിൾ സിറ്റിയിൽ ചോര വീണ...

വിഷു പരസ്യവിവാദം: വിദ്വേഷം പ്രചരിപ്പിച്ചാൽ നടപടിയെന്ന് പോലീസ്

തിരുവനന്തപുരം: ആഘോഷങ്ങളുടെ പവിത്രതയെ ഹനിക്കുന്ന രീതിയിൽ പരസ്യം നൽകിയ ഹോട്ടലുടമയെ പോലീസ്...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി

വിഷു ദിനത്തിൽ തീപിടിത്തം; പായസം വെക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ കത്തി മലപ്പുറം: വിഷു...

Related Articles

Popular Categories

spot_imgspot_img