web analytics

ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം; ആദ്യ സംരംഭം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ഇനി എടിഎം മെഷീനിൽ പണം കിട്ടുന്നതുപോലെ പുസ്തകം വാങ്ങാം. . സംസ്ഥാനത്ത് ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ തിരുവനന്തപുരത്ത് സ്ഥാപിച്ചു. കൈരളി തിയേറ്റർ വളപ്പിൽ ആണ് ഇത് സ്ഥാപിച്ചിരിക്കുന്നത്.

എല്ലാ പ്രസാധകരുടെയും പുസ്തകം ഇവിടെ കിട്ടും. സംസ്ഥാന ബുക്ക് മാർക്കിന്റേതാണ് വെൻഡിങ് മെഷീൻ.ഡിസ്‌പ്ലേ ബോർഡിൽ പുസ്തകം തിരഞ്ഞെടുത്ത് സ്‌കാൻചെയ്‌ത് ഗൂഗിൾ പേ വഴി പണം അടച്ചാൽ പുസ്തകം കിട്ടും.

മന്ത്രി സജി ചെറിയാൻ മെഷീന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബുക്ക് മാർക്ക് സെക്രട്ടറി എബ്രഹാം മാത്യു, ചലച്ചിത്ര വികസന കോർപ്പറേഷൻ എംഡി പി.എസ്. പ്രിയദർശൻ, വിനു എബ്രഹാം, സി. റഹിം തുടങ്ങിയവർ പങ്കെടുത്തു. കേരള ബാങ്കിന്റെ സഹകരണത്തോടെയാണ് പുതുസംരംഭം.

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റിയതോടെയാണ് സുനിത വില്യംസ് അടക്കമുള്ളവരുടെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളുന്നത്.

ലോഞ്ച് പാഡിലെ സാങ്കേതിക പ്രശ്നം മൂലമാണ് ദൗത്യം ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. ഇതുമൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നാല് പേരെ കൂടി എത്തിക്കാനുള്ള ദൗത്യവും വൈകുമെന്നാണ് റിപ്പോർട്ട്.

ഇന്ന് രാവിലെ 5:18ന് നടക്കേണ്ടിയിരുന്ന വിക്ഷേപണ ദൗത്യമാണ് മാറ്റിയത്. എന്നാൽ വിക്ഷേപണത്തിന്‍റെ പുതിയ തീയതി സ്പേസ് എക്സും നാസയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ക്രൂ 10 വൈകുന്നത് അനുസരിച്ച് സുനിത വില്യംസ് അടക്കമുള്ളവര്‍ ഭാഗമായ ക്രൂ 9 സംഘത്തിന്‍റെ തിരിച്ചുവരവും അനന്തമായി നീളും.

2024 ജൂൺ മാസം മുതൽ സുനിത വില്യംസും ബുച്ച് വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുകയാണ്.ബോയിംഗിന്‍റെ സ്റ്റാർലൈനര്‍ പേടകത്തില്‍ കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ഇരുവരും ഐഎസ്എസിലേക്ക് യാത്ര പോയത്.

പക്ഷെ സ്റ്റാർലൈനറിന്‍റെ പ്രൊപല്‍ഷന്‍ സംവിധാനത്തിലെ തകരാറും ഹീലിയും ചോര്‍ച്ചയും കാരണം എട്ട് ദിവസ ദൗത്യത്തിന് ശേഷം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് തിരികെ വരാനായില്ല.

പലതവണ ഇരുവരെയും മടക്കികൊണ്ടുവരാന്‍ നാസ ശ്രമിച്ചുവെങ്കിലും സ്റ്റാര്‍ലൈനറിന്‍റെ അപകട സാധ്യത മുന്നില്‍ക്കണ്ട് മടക്കയാത്ര നീട്ടിവക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റാര്‍ലൈനറിനെ ആളില്ലാതെ ന്യൂ മെക്സിക്കോയില്‍ 2024 സെപ്റ്റംബര്‍ 7ന് തിരിച്ചിറക്കുകയാണ് നാസയും ബോയിംഗും ചെയ്തത്.

ഇതോടെ സുനിത വില്യംസിനും ബുച്ച് വിൽമോറിനും ഐഎസ്എസിൽ തന്നെ തുടരേണ്ടിവരികയായിരുന്നു.ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വനിതയെന്ന ലോക റെക്കോര്‍ഡ് ഇതിനിടെ സുനിത വില്യംസ് നേടുകയും ചെയ്തു.

സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ പേടകത്തില്‍ മാര്‍ച്ച് 16ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് മടങ്ങിയെത്തും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

സുനിതയ്ക്കൊപ്പം ഐഎസ്എസിലേക്ക് തിരിച്ച നാസയുടെ തന്നെ ബുച്ച് വില്‍മോറും, നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികളായ നാസയുടെ നിക്ക് ഹേഗും, റോസ്‌കോസ്‌മോസിന്‍റെ അലക്സാണ്ടര്‍ ഗോര്‍ബനോവും ഡ്രാഗണ്‍ പേടകത്തിന്‍റെ മടക്കയാത്രയിലുണ്ടാവും.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം

ശബരിമലയിൽ കൃത്രിമമായി തിരക്കുണ്ടാക്കി; കേരള പോലീസിനെതിരെ അന്വേഷണം ശബരിമല: മകരവിളക്ക് ഉത്സവത്തിന്റെ ഭാഗമായി...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

Related Articles

Popular Categories

spot_imgspot_img