കെഎസ്ഇബിയില്‍ 5615 തസ്തികകള്‍ വെട്ടിക്കുറക്കുമെന്ന് റിപ്പോർട്ട്. ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ മുതല്‍ ലൈന്‍മാന്‍ വരെയുള്ള തസ്തികകളുടെ എണ്ണമാണ് വെട്ടികുറക്കുന്നത്. പുതിയ തീരുമാനപ്രകാരം 1893 ഇലക്ട്രിസിറ്റി വര്‍ക്കര്‍ തസ്തിക ഇല്ലാതാകും. ഇലക്ട്രിക് സിവില്‍ വിഭാഗങ്ങളിലായി 1986 ഓവര്‍സിയര്‍, 1054 സീനിയര്‍ അസിസ്റ്റന്റ്, 575 കാശ്യര്‍, 468 ലൈന്‍മാന്‍, 74 സബ് എഞ്ചിനീയര്‍, 157 അസിസ്റ്റന്റ് എന്‍ജിനീയര്‍, മൂന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളാണ് വെട്ടി കുറയ്ക്കുന്നത്.
ജീവനക്കാരുടെ എണ്ണം കുറച്ച് ലാഭമുണ്ടാക്കാന്‍ ആണ് കെഎസ്ഇബിയുടെ പുതിയ നീക്കം. അതേസമയം തൊഴിലാളി സര്‍വീസ് സംഘടനകള്‍ നീക്കത്തെ ശക്തമായി എതിര്‍ക്കുകയാണ്. മെയ് 31ന് കൂടുതല്‍ ജീവനക്കാര്‍ വിരമിക്കുന്നതോടെ ബോര്‍ഡിന്റെ പ്രവര്‍ത്തനം തകിടം മറിയുമെന്ന് സംഘടന പറയുന്നു.
വൈദ്യുതി ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നതാണ് പുതിയ ഉത്തരവ്. പ്രതിസന്ധി ഉണ്ടാകുന്ന സെക്ഷന്‍ ഓഫിസുകളില്‍ ലൈന്‍മാന്‍ തസ്തികയില്‍ ഉള്‍പ്പെടെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം.
Read More: ‘അമ്മ’യുടെ അടുത്ത പ്രസിഡന്റ് പൃഥ്വിരാജ്? പ്രതികരണവുമായി ഇടവേള ബാബു
Read More: തിരുവനന്തപുരത്ത് പെറ്റ് ഷോപ്പിൽ വൻ അഗ്നിബാധ; കിളികളും മത്സ്യങ്ങളും ചത്തു, ലക്ഷങ്ങളുടെ നഷ്ടം