ഗർഭസ്ഥ ശിശു ഗർഭിണിയായി എന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ വാർത്തയാണിപ്പോൾ പുറത്തുവരുന്നത്. മുപ്പത്തിരണ്ടുകാരിയായ ഭ്രൂണത്തിലാണ് ഈ അപൂർവത കണ്ടെത്തിയിരിക്കുന്നത്. 35 ആഴ്ച്ച വളർച്ചയെത്തിയ യുവതിയുടെ ഗർഭസ്ഥ ശിശുവിന്റെ ഉള്ളിലാണ് മറ്റൊരു ഭ്രൂണം കണ്ടെത്തിയത്. The fetus is pregnant in a rare event in india
സാധാരണ വളർച്ചയുള്ള പിണ്ഡത്തിൻറെ വയറ്റിൽ കുറച്ച് എല്ലുകളും ഗർഭപിണ്ഡം പോലെയുള്ള വസ്തുവാണു കണ്ടെത്തിയിരിക്കുന്നത്. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലെ വനിതാ ആശുപത്രിയിലാണ് സംഭവം. അഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് ഇത്തരം അവസ്ഥയുണ്ടാകൂവെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. പ്രസാദ് അഗർവാൾ പറഞ്ഞു.
പതിവ് പരിശോധനയുടെ ഭാഗമായി നടത്തിയ സോണോഗ്രാഫി പരിശോധനയിൽ വൈകല്യം ഡോക്ടർമാർ തിരിച്ചറിയുകയായിരുന്നു. ത്രമാണ് തിരിച്ചറിഞ്ഞതെന്നും ഡോ. പ്രസാദ് അഗർവാൾ വ്യക്തമാക്കുന്നു.
200 ഓളം കേസുകൾ മാത്രമേ ലോകത്താകെ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. ഇവയിൽ പതിനഞ്ചോളം കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കൂടുതൽ പരിചരണം ലഭിക്കുന്നതിനായി യുവതിയെ ഛത്രപതി സംഭാജിനഗറിലെ മെഡിക്കൽ കോളജിലേക്കു മാറ്റി. അപൂർവങ്ങളിൽ അപൂർവമായാണ് ഇങ്ങനെ സംഭവിക്കാറുള്ളതെന്നാണ് ഡോക്ടർമാർ പറയുന്നത്.