web analytics

മദ്യം കടത്താൻ ഇലക്ട്രിക്ക് ഓട്ടോ; ഉടുമ്പൻചോല എക്സൈസ് സ്ട്രൈക്കിങ് സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്…..

മദ്യം കടത്താൻ ഇലക്ട്രിക്ക് ഓട്ടോ; ഉടുമ്പൻചോല എക്സൈസ് സ്ട്രൈക്കിങ് സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്…..

ഓണക്കാല പ്രത്യേക പരിശോധനകളുടെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സ്ട്രൈക്കിങ് സംഘം നടത്തിയ പരിശോധനയിൽ 16 ലീറ്റർ മദ്യം കടത്തിയ ഇലക്ട്രിക് ഓട്ടോയും പ്രതിയെയും കസ്റ്റഡിയിലെടുത്തു.

സേനാപതി അഞ്ചുമുക്കാൽ നടത്തിയ പരിശോധനയിൽ ഉടുമ്പഞ്ചോല മേലെചെമ്മണ്ണാർ കരയിൽ കടുവപാറക്കൽ വീട്ടിൽ സിനിറ്റ് (55)എന്നയാൾക്കെതിരെ കേസെടുത്തു. 16 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്.

പലപ്പോഴായി ബവ്റിജസ് ഷോപ്പിൽ നിന്നും വാങ്ങി സൂഷിച്ചതാണ് മദ്യം എന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. ഓണം വിൽപ്പന ലക്ഷ്യമിട്ടാണ് മദ്യം വാങ്ങി സൂക്ഷിച്ചത്.

ഇടുക്കിയിൽ സിഐയെ വിമർശിച്ച ലോക്കൽ സെക്രട്ടറി തെറിച്ചു; ഏരിയാ കമ്മിറ്റിയിൽ പ്രതിഷേധം

ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാറിൻ്റെ നിർദ്ദേശാനുസരണം അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ പ്രകാശ് , അസീസ് , പ്രിവന്റീവ് ഓഫീസർ അനൂപ് കെ എസ്, നൗഷാദ് എം, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺരാജ്, അരുൺ മുരളീധരൻ,അരുൺ ശശി, പ്രിവൻ്റീവ് ഓഫീസർ ഡ്രൈവർ റെജി പി സി എന്നിവരടങ്ങുന്ന സംഘമാണ് മദ്യം പിടിച്ചത്.

കേരളത്തിലെ ഈ ജില്ലകളിൽ എച്ച്‌.ഐ‌.വി കേസുകൾ കൂടുന്നു, അതും യുവാക്കൾക്കിടയിൽ; കാരണം ഇതാണ്

തിരുവനന്തപുരം:കേരളത്തിൽ എച്ച്‌.ഐ‌.വി കേസുകൾ വീണ്ടും വർദ്ധിച്ചതായി 2024-25 ലെ ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പാലക്കാട് ജില്ലയിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ തിരുവനന്തപുരത്തും രോഗബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്.

റിപ്പോർട്ട് പ്രകാരം, പാലക്കാട് ജില്ലയിൽ 5203 പേരും, തിരുവനന്തപുരത്ത് 5094 പേരും എച്ച്‌.ഐ‌.വി ബാധിതരായി. കഴിഞ്ഞ വർഷം വരെ പട്ടികയിൽ പാലക്കാട് മാത്രമായിരുന്നു മുൻപന്തിയിൽ. എന്നാൽ ഇത്തവണ തിരുവനന്തപുരം കൂടി ചേർന്നത് സംസ്ഥാന ആരോഗ്യ വകുപ്പിന് ആശങ്കയാകുന്നു.

വാർഷിക കണക്ക്

2024-25 കാലയളവിൽ മാത്രം സംസ്ഥാനത്ത് 1213 പേർക്ക് എച്ച്‌.ഐ‌.വി ബാധ സ്ഥിരീകരിച്ചു. ഇതിൽ 123 പേർ തിരുവനന്തപുരം സ്വദേശികളും 42 പേർ പാലക്കാട് സ്വദേശികളും ആണ്.

കൂടാതെ, തൃശൂർ ജില്ലയിൽ 2647 പേർ നിലവിൽ വൈറസ് ബാധിതരായതിനാൽ അവിടെയും ആരോഗ്യ വകുപ്പ് ജാഗ്രത തുടരുന്നു.

യുവാക്കളിൽ വർദ്ധന

റിപ്പോർട്ടിന്റെ മറ്റൊരു ആശങ്കാജനകമായ വസ്തുത യുവാക്കളിലെ രോഗവ്യാപനമാണ്. 19 മുതൽ 25 വയസ്സ് വരെയുള്ള 197 പേർക്ക് 2024-25 വർഷത്തിൽ രോഗബാധ സ്ഥിരീകരിച്ചു.

2021-22ൽ ഈ പ്രായപരിധിയിൽ വെറും 76 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇത് യുവാക്കളിൽ ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു.

രോഗവ്യാപനത്തിന് പിന്നിലെ കാരണങ്ങൾ

രോഗം പടരാൻ പ്രധാന കാരണം:

മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഒരേ സിറിഞ്ച് പങ്കിടുന്നത്

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങൾ

രോഗത്തെക്കുറിച്ചുള്ള അറിവില്ലായ്മ

ഇവയെല്ലാം കൂടി പുതിയ കേസുകൾ ഉയരാൻ കാരണമായതായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

പ്രതിരോധ പ്രവർത്തനങ്ങൾ

കേസുകൾ ഉയർന്ന സാഹചര്യത്തിൽ, സംസ്ഥാന ആരോഗ്യ വകുപ്പ് “സമഗ്ര ആരോഗ്യ സുരക്ഷ യുവാക്കളിലൂടെ” (യുവജാഗരൺ) ക്യാമ്പെയിൻ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഹയർ സെക്കൻഡറി സ്‌കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കിടയിൽ ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം.

നാഷണൽ സർവീസ് സ്‌കീം (NSS) സഹകരണത്തോടെ പദ്ധതിയിലൂടെയുള്ള പരിപാടികൾ ഉടൻ തുടങ്ങും.

എച്ച്‌.ഐ‌.വി – അറിയേണ്ടത്

ബാധിച്ചാൽ ശരീരത്തിന്റെ പ്രതിരോധശേഷി ക്രമേണ കുറയും. തുടർന്ന് രോഗം എയ്ഡ്സിലേക്ക് മാറും.

എച്ച്‌.ഐ‌.വി ബാധിച്ച് എയ്ഡ്സ് രോഗിയായി മാറാൻ സാധാരണ എട്ട് മുതൽ 15 വർഷംവരെ എടുക്കും.

വൈറസ് ശരീരത്തിൽ പ്രവേശിച്ചതും രോഗലക്ഷണം പ്രകടമാകുന്നതും ഇടയിൽ വരുന്ന സമയം ഇൻകുബേഷൻ പീരിയഡ് എന്നാണ് അറിയപ്പെടുന്നത്.

രോഗനിർണയം എലിസ (ELISA), വെസ്റ്റേൺ ബ്ലോട്ട് (Western Blot) എന്നീ പരിശോധനകളിലൂടെ സാധ്യമാണ്.

സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലടക്കം പരിശോധനാ-ചികിത്സാ സൗകര്യം നിലവിലുണ്ട്.

മുന്നറിയിപ്പ്

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, യുവാക്കളെ കേന്ദ്രീകരിച്ച് സുരക്ഷിത ലൈംഗിക ശീലങ്ങൾ, മയക്കുമരുന്നിൽ നിന്ന് വിട്ടുനിൽക്കൽ, തടസ്സരഹിത പരിശോധന എന്നിവ ഉറപ്പാക്കുന്നത് മാത്രമേ സംസ്ഥാനത്തെ രോഗവ്യാപനം നിയന്ത്രിക്കാൻ സഹായിക്കുകയുള്ളൂ.

spot_imgspot_img
spot_imgspot_img

Latest news

ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം

പൊലീസിന്റെ ഇടിമുറിയിൽ സ്വകാര്യ ബസ് ഡ്രൈവറിന് ക്രൂരമർദ്ദനം കിളിമാനൂർ: പൊലീസ് വാഹന ഡ്രൈവറുടെ...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

Other news

കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം

കൗൺസിലറുടെ ആത്മഹത്യ; മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണം തിരുവനന്തപുരം: പാർട്ടി നേതൃത്വത്തിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വെച്ച്...

ഭക്തർ സമർപ്പിച്ച വഴിപാടുകൾ ആറന്മുള സ്ട്രോങ് റൂമിൽ

ഭക്തർ സമർപ്പിച്ച വഴിപാടുകൾ ആറന്മുള സ്ട്രോങ് റൂമിൽ പത്തനംതിട്ട ∙ ദശാബ്ദങ്ങളായി ശബരിമലയിലേക്കുള്ള...

എച്ച് വൺ ബി വീസ ഫീസ് 1,00,000 ഡോളറാക്കി ഉയർത്തി

എച്ച് വൺ ബി വീസ ഫീസ് 1,00,000 ഡോളറാക്കി ഉയർത്തി വാഷിങ്ടൻ: എച്ച്1ബി...

ഉദ്ഘാടന വേദിയിൽ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി

ഉദ്ഘാടന വേദിയിൽ ഭഗവദ്ഗീത ഉദ്ധരിച്ച് മുഖ്യമന്ത്രി ശബരിമല: ശബരിമല തീർഥാടനം ആയാസ രഹിതമാക്കാനും...

ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി

ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി. ആർപ്പൂക്കര ഗവ....

നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ…വിതുമ്പലോടെ സുജാത

നിന്നെ ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല മോളെ…വിതുമ്പലോടെ സുജാത പാടിത്തീർക്കാൻ മനോഹരമായ...

Related Articles

Popular Categories

spot_imgspot_img