web analytics

നാടകീയം ! പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെ സിനിമ സ്റ്റൈലിൽ തട്ടിക്കൊണ്ടു പോയി; രക്ഷപെട്ടത് കാറിൽ നിന്നും എടുത്തു ചാടി

പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വ്യാഴാഴ്ച പുലർച്ചെ 2.25ന് ആണ് സംഭവം. ചെക്പോസ്റ്റിൽ പരിശോധനയ്ക്കായി കാറിൽ കയറിയ എക്സൈസ് പ്രിവന്റീവ് ഓഫിസറെയാണ് നാടകീയമായി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പിന്നീട് കിലോമീറ്ററുകൾ അകലെ കാർ വേഗം കുറച്ചപ്പോൾ ഉദ്യോഗസ്ഥൻ ചാടി രക്ഷപ്പെടുകയായിരുന്നു.

സംഭവം ഇങ്ങനെ:

ചെക്ക്‌പോസ്റ്റിൽ പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്നു വന്ന കാർ ഉദ്യോഗസ്ഥഫർ കൈകാണിച്ചു നിർത്തി. കാറിനുള്ളിൽ പരിശോധിക്കുന്നതിടെ കാറിന്റെ മുൻസീറ്റിൽ പരിശോധിക്കുകയായിരുന്ന അസി.എക്സൈസ് ഇൻസ്പെക്ടർ കെ.കെ.ഷാജിയെ പുറത്തേക്കു തള്ളിയിട്ടശേഷം, പിറകിലെ പരിശോധന നടത്തുകയായിരുന്ന പ്രിവന്റീവ് ഓഫിസർ ഷാജി അളോക്കനുമായി കാർ അതിവേഗം കടന്നു കളയുകയായിരുന്നു.

സംഭവം നടന്ന ഉടൻ തൊട്ടടുത്ത കൂട്ടുപുഴ പൊലീസ് എയ്ഡ് പോസ്റ്റിലും ഇരിട്ടി പൊലീസ് സ്റ്റേഷനിലും ഇരിട്ടി എക്സൈസ് സർക്കിളിന്റെ സ്ട്രൈക്കിങ് പാർട്ടിക്കും വിവരം കൈമാറി. അന്വേഷണം നടക്കുന്നതിനിടെ 3 കിലോമീറ്റർ ആകലെ കിളയന്തറയിവച്ചാണ് ഷാജി കാറിൽനിന്നും ചാടി രക്ഷപ്പെട്ടത്. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

Read also: ‘വിമാനത്തിലാണോടോ ഉപദേശം?’ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ സീറ്റ് ബെൽറ്റിടാൻ പറഞ്ഞ കോട്ടയംകാരന്റെ മൂക്കിടിച്ചു പരത്തി ഇടുക്കി സ്വദേശി !

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img