web analytics

സൗഹൃദം ഒഴിവാക്കിയതിനെ തുടർന്നുണ്ടായ വൈരാ​ഗ്യം കലാശിച്ചത് കൊലപാതകത്തിൽ; പുന്നമറ്റം സ്വദേശി ഷാഹുൽ അലി എത്തിയത് സിംനയെ കൊല്ലാനുറച്ച് തന്നെ; സിംനയുടെ കഴുത്തിലും പുറത്തും കുത്തേറ്റു;പിടിവലിക്കിടെ പ്രതിയുടെ കൈക്ക് ​ഗുരുതര പരുക്കേറ്റു; പ്രതിയെ  കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി; മൂവാറ്റുപുഴയെ നടുക്കി സർക്കാർ ആശുപത്രിയിലെ കൊലപാതകം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ കുത്തിക്കൊന്നത് സൗഹൃദം ഒഴിവാക്കിയതിനെ തുടർന്നുള്ള വൈരാ​ഗ്യത്തിൽ. ഇരുവരും മുമ്പ് അയൽവാസിയിരുന്നു. ചെറുപ്പം മുതൽ സുഹൃത്തുക്കളും. ഇതിനിടെ കൊല്ലപ്പെട്ട സിംന പ്രതി ഷാഹുൽ അലിയുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. ഇതേതുടർന്ന് സിംനയെ പുറകെ നടന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു.

പ്രതി ഷാഹുൽ പലതവണ സഹോദരിയെ ശല്യം ചെയ്തിരുന്നതായി കൊല്ലപ്പെട്ട സിംനയുടെ സഹോദരൻ ഹാരിസും മാധ്യമങ്ങളോട് പറഞ്ഞു. ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു.മദ്യപിച്ച് സിംനയുടെ വീട്ടിലെത്തിയും ബഹളം ഉണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിൽ പരാതി നൽകാൻ സഹോദരിയോട് ആവശ്യപ്പെട്ടിരുന്നു. പരാതി നൽകിയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. പരാതിപ്പെട്ടതിലുളള പ്രകോപനമാകാം കൊലപാതകത്തിന് കാരണമായതെന്നും ഹാരിസ് കൂട്ടിച്ചേർത്തു.

ആക്രമണത്തിന് പിന്നാലെ പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ട പ്രതി പുന്നമറ്റം സ്വദേശി ഷാഹുൽ അലിയെ പൊലീസ് പിടികൂടി. ഇന്ന് വെകിട്ട് മൂന്നു മണിയോടെയാണ് സംഭവമുണ്ടായത്. പിടിവലിക്കിടെ പ്രതിക്കും ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൈക്ക് മുറിവേറ്റ പ്രതിയെ കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

സിംനയുടെ പിതാവ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. അദ്ദേഹത്തെ കാണാനാണ് സിംന ആശുപത്രിയിലെത്തിയത്. ഇത് മുൻകൂട്ടി അറിഞ്ഞെത്തിയ പ്രതി കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സിംനയെ കുത്തുകയായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പുതിയ വാർഡ് കെട്ടിടത്തിൽ വെച്ചാണ് ആക്രമണമുണ്ടായത്. സിംനയുടെ കഴുത്തിലും പുറത്തും കുത്തേറ്റു.
അതേസമയം എന്ത് വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമുണ്ടായതെന്നതിൽ വ്യക്തതയില്ല. ഇവർ നേരത്തെ അയൽവാസികളായിരുന്നു. ബൈക്കിൽ കയറി രക്ഷപ്പെട്ട ഇയാളെ ബസ് സ്റ്റാന്റിലിട്ടാണ് പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img