web analytics

ഇടുക്കിയിൽ എ.ടി.എം.ൽ നിറയ്ക്കാൻ ഏൽപ്പിച്ച തുകയുമായി ജീവനക്കാർ മുങ്ങി; നഷ്ടമായത് കാൽ കോടിയിലേറെ രൂപ

ഇടുക്കി കട്ടപ്പനയിലും , വാഗമണ്ണിലും എസ്്.ബി.ഐ.യുടെ എ.ടി.എം.ൽ നിറക്കാൻ മുംബൈ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനി ഏൽപ്പിച്ച പണം ജീവനക്കാർ അപഹരിച്ചു. 25 ലക്ഷം രൂപയോളമാണ് കട്ടപ്പന സ്വദേശികളായ ജോജോമോൻ (35) അമൽ (30) എന്നിവർ ചേർന്ന് അപഹരിച്ചത്. (the employees were overwhelmed with the amount entrusted to fill the ATM In Idukki)

പണം നിറക്കുന്നതിന് കരാറെടുത്ത കമ്പനി നടത്തിയ ഓഡിറ്റിങ്ങിനെ തുടർന്നാണ് പണം നഷ്ടപ്പെട്ട കാര്യം പുറത്തറിയുന്നത്. സംഭവത്തിൽ കമ്പനി അധികൃതർ നൽകിയ പരാതിയിൽ കട്ടപ്പന പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികൾ ഒളിവിലാണ്.

ALSO READ:

മരുഭൂമിയിൽ അപ്രതീക്ഷിതമായി വർണ്ണപ്പൂക്കൾ വിരിഞ്ഞിറങ്ങി ! അറ്റക്കാമയിൽ അന്യഗ്രഹ ജീവികളുടെ സാന്നിധ്യമോ ?

അനേകം കൗതുകകരമായ സംഭവങ്ങളുള്ള ഒരു മേഖലയാണ് അറ്റക്കാമ. ലോകത്തെ ഏറ്റവും വരണ്ട മേഖലയായ അറ്റക്കാമ മരുഭൂമിയിൽ അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് സംഭവിച്ച ഒരു അത്ഭുതമാണ് ലോകം അമ്പരപ്പോടെ നോക്കുന്നത്. അവിചാരിതമായി പെയ്ത മഴയെത്തുടർന്ന് പർപ്പിൾ നിറമുള്ള പൂക്കൾ വിരി‍ഞ്ഞു നിൽക്കുന്നകാഴ്ചയായിരുന്നു അത്. (The presence of aliens in the Atacama)

ഗ്വാൻകോ ഫീറ്റ്’ എന്നറിയപ്പെടുന്ന സസ്യമാണ് ഇപ്പോൾ ഇവിടെ പുഷ്പിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ അപൂർവമായി ഇത്തരം പ്രതിഭാസം അറ്റക്കാമയിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം സെപ്റ്റംബർ മാസത്തിലായിരുന്നു. എന്നാൽ, കാലാവസ്ഥാ പ്രതിഭാസമായ ‘എൽ നിനോ’ മൂലമുള്ള മഴ അറ്റക്കാമയിൽ പെയ്തതോടെയാണ് അപ്രതീക്ഷിതമായി ഈ കാഴ്ച കാണാനായത്.

ഒരു ലക്ഷത്തിലേറെ ചതുരശ്ര കിലോമീറ്ററാണ് അറ്റക്കാമ മരുഭൂമിയുടെ വിസ്തീർണം. അനേകം കൗതുകകരമായ സംഭവങ്ങളുള്ള ഒരു മേഖലയാണ് അറ്റക്കാമ. ഈ മരുഭൂമിയിൽ ജിയോഗ്ലിഫ് എന്നറിയപ്പെടുന്ന ഭൗമവരകൾ കാണപ്പെടുന്ന മേഖലയാണ്. ഇവ ജ്യോതിശ്ശാസ്ത്ര നിരീക്ഷണത്തിന് ഉപകരിക്കാനായി ആദിമമനുഷ്യർ വരച്ചതാണെന്നു ചിലർ വാദിക്കുമ്പോൾ മറ്റു ചിലർ പറയുന്നത് ഇതൊരു അന്യഗ്രഹജീവിയാണെന്നാണ്.

യുഎഫ്ഒകളെ കാണാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യമായി അന്യഗ്രഹ വാഹന കുതുകികൾ വിലയിരുത്തുന്നതും ചിലെയെയാണ്. അതുകൊണ്ടുതന്നെ അറ്റക്കാമയിൽ ഏലിയൻസ് സന്ദർശിക്കുന്നുണ്ടെന്നും ഇവയുടെ സാന്നിധ്യമിവിടെയുണ്ടെന്നുമൊക്കെ വിശ്വസിക്കുന്നവരും ഒട്ടേറെ.

അറ്റക്കാമ മരുഭൂമിയിൽ സ്ഥിതി ചെയ്തിരുന്ന സാവ്യ എന്ന കൽഘടനകൾ സൂര്യപഥത്തെ കാണിക്കുന്നവയായിരുന്നു. ഇത്രയും ബുദ്ധിപരമായ ഘടനകൾ അക്കാലത്ത് ജീവിച്ചിരുന്നവർക്ക് സാധ്യമല്ലായിരുന്നെന്നും അതിന്റെ സാങ്കേതികവിദ്യ അന്യഗ്രഹജീവികളാണ് ഇവർക്കു നൽകിയതെന്നുമാണ് ഒരു വിഭാഗം വാദിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

Other news

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ വൈറൽ

നടുറോഡിൽ ക്രൂരത; ബൈക്ക് ഓടിക്കുന്നതിനിടെ യുവതിയെ മുടിയിൽ പിടിച്ചിഴച്ച് മർദ്ദനം;  വീഡിയോ...

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ പോയ നഴ്സിന്റെ കഥ ഒരു പാഠമാണ്

ആ 299 രൂപയുടെ ഡ്രസ്സ് വലിയ കെണിയായിരുന്നു! ഒരു ലക്ഷം രൂപ...

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ, പോലീസ് അന്വേഷണം ആരംഭിച്ചു

കെ.സി. വേണുഗോപാലിന്റെ ഫ്ലക്സിൽ കരിഓയിൽ പ്രയോഗം; കോട്ടയത്ത് രാഷ്ട്രീയ സംഘർഷാവസ്ഥ കോട്ടയം നഗരത്തിൽ...

“ആയുസ്സ് തീർന്നാൽ വീട്ടിലിരുന്നാലും മരണം വരും..”; സന്തോഷ് നായരുടെ വാക്കുകൾ ഇന്ന് നൊമ്പരമാകുന്നു

"ആയുസ്സ് തീർന്നാൽ വീട്ടിലിരുന്നാലും മരണം വരും.."; സന്തോഷ് നായരുടെ വാക്കുകൾ ഇന്ന്...

Related Articles

Popular Categories

spot_imgspot_img