web analytics

ലോകത്തെയാകെ പൊള്ളിച്ച  എൽ നിനോ പ്രതിഭാസം പിൻവാങ്ങി; ഇനി വരുന്നത് തണുപ്പിക്കുന്ന ‘ലാ നിന’; കാലാവസ്ഥ തകിടംമറിച്ച എൽ നിനോ പിൻവാങ്ങുന്നതോടെ ഇനിയെന്തെന്ന ആശങ്കയിൽ ലോകം

ലണ്ടൻ ∙ ആഗോളതാപനില കുത്തനെ കൂട്ടി ലോകത്തെയാകെ പൊള്ളിച്ച  എൽ നിനോ പ്രതിഭാസം പിൻവാങ്ങി. ഓസ്ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റിരിയോളജിയിലെ ശാസ്ത്രജ്ഞർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ച കൊണ്ട് തന്നെ ഭൂമധ്യരേഖാ പ്രദേശത്തെ പസിഫിക് സമുദ്രം തണുത്തു. പസിഫിക്കിന്റെ ഉപരിതലം ചൂടുപിടിപ്പിച്ച് കഴിഞ്ഞ ജൂണിലായിരുന്നു എൽ നിനോയുടെ തുടക്കം. ഡിസംബറിൽ താപനില ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു.

ലോകമാകെ കാലാവസ്ഥ തകിടംമറിച്ച എൽ നിനോ പിൻവാങ്ങുന്നതോടെ ഇനിയെന്തെന്ന ആശങ്കയാണ് ശാസ്ത്രലോകത്തിന്. കാലാവസ്ഥാ മാറ്റത്തിന്റെ തോതും സ്വഭാവവും മനസ്സിലാക്കാൻ ഇനിയുള്ള മാസങ്ങൾ ചൂണ്ടുപലകയാകുമെന്നാണ് വിലയിരുത്തൽ. എൽ നിനോയ്ക്ക് നേർവിപരീതമായി പസിഫിക്കിനെ തണുപ്പിക്കുന്ന ‘ലാ നിന’ ജൂൺ– ഓഗസ്റ്റ് കാലത്തു രൂപപ്പെടാൻ 60% സാധ്യതയുണ്ടെന്ന് യുഎസ് ശാസ്ത്രജ്ഞർ  വ്യക്തമാക്കിയിരുന്നു. കാലാവസ്ഥയെ ഇത് എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ അവ്യക്തയുണ്ടെന്ന് ഓസ്ട്രേലിയൻ ശാസ്ത്രസംഘം പറയുന്നു.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img