250 രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട വാഹനം അകാരണമായി തടഞ്ഞുവെച്ചു; നാലു ദിവസം പോലീസുകാരുടെ പുറകെ നടന്നിട്ടും ഓട്ടോറിക്ഷ വിട്ടുകൊടുത്തില്ല; പോലീസുകാർക്കെതിരെ ഫെയ്സ് ബുക്കിൽ ലൈവ് ഇട്ട ശേഷം ഡ്രൈവർ തൂങ്ങി മരിച്ചു


ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ ഡ്രൈവർ ആത്മഹത്യ ചെയ്തു. The driver of the autorickshaw committed suicide in frustration after being detained by the police

അബ്ദുൾ സത്താറിനെ (55) യാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൂന്ന് വർഷത്തോളമായി റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു ഇയാളുടെ താമസം. നാല് ദിവസം മുമ്പ് വൈകീട്ട് 5.55 മണിയോടെ കാസർകോട് ഗീത ജംക്ഷൻ റോഡിൽ വെച്ച് അബ്ദുൽ സത്താർ ഓടിച്ച കെ എൽ 14 എഡി 9971 നമ്പർ ഓട്ടോറിക്ഷ പൊതുജനങ്ങൾക്കും യാത്രക്കാർക്കും മാർഗതടസ്സം ഉണ്ടാക്കുന്ന വിധം റോഡിൻ്റെ നടുക്ക് നിർത്തിയെന്ന കുറ്റം ചുമത്തിയാണ് ബിഎൻഎസ്എസ് ആക്ട് 35/3 പ്രകാരം നോട്ടീസ് നൽകി ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്.

വായ്പ എടുത്താണ് ഓടോറിക്ഷ വാങ്ങിയതെന്നും വാഹനം വിട്ടുതരണമെന്നും ആവശ്യപ്പെട്ട് പലതവണ പൊലീസ് സ്റ്റേഷനിൽ കയറി ഇറങ്ങി.

സഹപ്രവർത്തകരായ മറ്റ് ഓട്ടോറിക്ഷ ഡ്രൈവർമാർക്കൊപ്പം കാസർകോട് ഡിവൈഎസ്‌പി ഓഫീസിൽ നേരിട്ട് ചെന്ന് കാര്യങ്ങൾ പറഞ്ഞു.

ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയെങ്കിലും തിരിച്ച് സ്റ്റേഷനിൽ എത്തിയപ്പോൾ പല കാരണങ്ങൾ പറഞ്ഞ് ഓട്ടോ വിട്ടുകൊടുക്കാതെ തടഞ്ഞുവെക്കുകയായിരുന്നു.

ഇക്കാര്യങ്ങൾ വെളിപ്പെടുത്തി അബ്ദുൾ സത്താർ ഫെയ്സ് ബുക്കിൽ ലൈവ് ഇട്ടിരുന്നു.ഇതിന് പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ടോടെ അബ്ദുൽ സത്താറിനെ ക്വാർടേഴ്‌സിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. 

ഇതോടെ ഡ്രൈവർമാർ സംഘടിക്കുകയും ഇൻക്വസ്റ്റ് നടപടിക്കെത്തിയ പൊലീസിനെ തടയുകയും ചെയ്തു.  ഡ്രൈവർമാരെ പൊലീസ് അനാവശ്യമായി ഉപദ്രവിക്കുകയാണെന്നും  ഡ്രൈവർമാരെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. 

250 രൂപ പിഴയടച്ച് വിട്ടുകൊടുക്കേണ്ട ഓട്ടോറിക്ഷയാണ് പൊലീസ് അനാവശ്യമായി പിടിച്ചുവെച്ചതെന്നാണ് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നത്.

മരണത്തെ തുടർന്ന് നഗരത്തിലെ മുഴുവൻ ഓടോറിക്ഷകളും ഓട്ടം നിർത്തി പണിമുടക്കി.  ഡ്രൈവർമാർ കാസർകോട് പൊലീസ് സ്റ്റേഷനിലേക്ക് മാർചും നടത്തി. പ്രശ്‌ന പരിഹാരത്തിനായി കാസർകോട് ഡിവൈഎസ്‌പി സി കെ സുനിൽ കുമാറിന്റെ നേതൃത്വത്തിൽ സമരക്കാരുമായി ചർച നടത്തിവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു

ക്രെയിനിലെ ബക്കറ്റ് സീറ്റ് പൊട്ടി വീണു കാസർകോട്: ദേശീയപാതയിലെ വഴിവിളക്കിന്റെ അറ്റകുറ്റപ്പണിക്കിടെ ക്രെയിനിന്റെ...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക...

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന്...

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി

കൊല്ലത്തെ ഏറ്റുമുട്ടൽ; അധ്യാപകനെതിരെ നടപടി കൊല്ലം: അഞ്ചാലുംമൂട് സ്കൂളിൽ പ്ലസ് ടു വിദ്യാർത്ഥിയെ...

Related Articles

Popular Categories

spot_imgspot_img