മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയാണ്, വഖഫ് ബോർഡിന്റെ ഉത്തരവിൽ പറയുന്നുണ്ട്; മന്ത്രി പി. രാജീവ് പറയുന്നത് ഇങ്ങനെ

മുനമ്പത്തെ വിവാദ ഭൂമി വഖഫ് ഭൂമിയാണെന്ന് വഖഫ് ബോർഡിന്റെ ഉത്തരവിൽ പറയുന്നതായി മന്ത്രി പി. രാജീവ്. മുൻ ചെയർമാൻ റഷീദലി തങ്ങൾ ഇറക്കിയ ഉത്തരവിൽ മുമ്പത്തേത് വഖഫ് ഭൂമിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ വാദം. വിഷയത്തിൽ സങ്കീർണതകളുണ്ടെന്നും കുരുക്കഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്ലാ വശവും കേട്ടാണ് ബോർഡ് ഇക്കാര്യത്തിൽ തീരുമാനം ഏടുത്തതെന്നും രാജീവ് പറഞ്ഞു.

രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ എതിരാണ്. ചേരിതിരിവില്ലാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡിന്റെ ഉത്തരവുള്ളതുകൊണ്ടാണ് നികുതിയടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. എല്ലാവരും ചേർന്ന് രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

വഖഫ് ബോർഡിന്റെ ഉത്തരവിന്റെ പകർപ്പ് ഉയർത്തികാണിച്ചു കൊണ്ടാണ് മന്ത്രിഇക്കാര്യം വെളിപ്പെടുത്തിയത്. മുസ്ലീം ലീ​ഗ് നേതാവായിരുന്ന പാണക്കാട് സയ്യീദ് റഷീദ് അലി തങ്ങളാണ് അന്ന് വഖഫ് ചെയർമാൻ. വഖഫ് മാനദണ്ഡപ്രകാരമാണ് ഇത് ചെയ്തത്. എല്ലാം കാര്യങ്ങളും പരിശോധിച്ച് ശേഷമാണ് നടപടികളിലേക്ക് കടന്നത്. കെപിസിസി സെക്രട്ടറിയായി ഇരുന്നയാളാണ് ഇതിന്റെ പവർ ഓഫ് അറ്റോണിയെന്നും രാജീവ് പറഞ്ഞു.

മുനമ്പത്തെ ജനകീയ സമരം ഒരുമാസം പിന്നീടിമ്പോഴാണ് ഭൂമി വഖഫ്ന്റേത് തന്നെയെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ്ടും ആവർത്തിച്ചത്. വിഷയത്തിൽ സർക്കാറും പ്രതിപക്ഷവും ഉരുണ്ടുകളി തുടരുകയാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ചർച്ച വെറും അഞ്ച് മിനിറഅറുമാത്രമാണ് നീണ്ടുനിന്നത്.

ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ‘ചർച്ച നാടക’മെന്ന വിമർശനവും ഉണ്ട്. പ്രതിപക്ഷമാകട്ടെ മുസ്ലീം വോട്ട് ബാങ്കിനെയും ലീ​ഗിനെയും ഭയന്ന് നിൽക്കുകയാണ്. ഇരുപക്ഷവും പൊതുവേദിയിൽ പരസ്പരം കുറ്റപ്പെടുത്തി മുന്നോട്ട് പോകുമ്പോൾ നിയമസഭയിൽ വഖഫിന്റെ കാര്യത്തിൽ ഒറ്റക്കെട്ടാണ്.

രാഷ്ട്രീയ മുതലെടുപ്പിനും വർഗീയ മുതലെടുപ്പിനും സർക്കാർ എതിരാണ്. ചേരിതിരിവില്ലാതെ വിഷയം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. വഖഫ് ബോർഡിന്റെ ഉത്തരവുള്ളതുകൊണ്ടാണ് നികുതിയടക്കാൻ കഴിയാത്ത സാഹചര്യമുണ്ടായത്. എല്ലാവരും ചേർന്ന് രമ്യമായി പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

Related Articles

Popular Categories

spot_imgspot_img