web analytics

ഓ​രോ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക അന്വേഷണ സം​ഘ​ങ്ങ​ൾ; പാ​തി വി​ല ത​ട്ടി​പ്പ് കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഇന്ന് ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്തു​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പാ​തി വി​ല ത​ട്ടി​പ്പ് കേ​സ് ക്രൈം ​ബ്രാ​ഞ്ച് ഇന്ന് ഏ​റ്റെ​ടു​ക്കും. കേ​സ് ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ സാ​മ്പ​ത്തി​ക കു​റ്റ കൃ​ത്യ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി ഡി​ജി​പി ഇ​ന്ന് ഉ​ത്ത​ര​വി​റ​ക്കുമെന്നാണ് റിപ്പോർട്ട്.

ഓ​രോ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചാ​യി​രി​ക്കും കേ​സ​ന്വേ​ഷ​ണം തുടങ്ങുക. അ​തേ​സ​മ​യം അ​ന​ന്ദു കൃ​ഷ്ണ​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി ഇ​ന്ന് അ​വ​സാ​നി​ക്കും.

ചോ​ദ്യം ചെ​യ്യ​ൽ പൂ​ർ​ത്തി​യാ​ക്കി. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് സ​ഹി​തം അ​ന​ന്തു​വി​നെ ഇ​ന്ന് മൂ​വാ​റ്റു​പു​ഴ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

അ​ഞ്ച് ദി​വ​സം ക​സ്റ്റ​ഡി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ന​ന്തു​വി​നെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് നടത്തിയിരുന്നു.

ഇ​യാ​ളു​ടെ കൊച്ചിയിലെ ഫ്ലാ​റ്റും ഓ​ഫീ​സു​ക​ളും സീ​ൽ ചെ​യ്ത പോ​ലീ​സ് വി​ശ​ദ പ​രി​ശോ​ധ​ന​യ്ക്കാ​യി സെ​ർ​ച്ച് വാ​റ​ന്‍റി​നാ​യി കോ​ട​തി​യി​ൽ ഇ​ന്ന് അ​പേ​ക്ഷ​യും ന​ൽ​കും.

ന​ൽ​കി​യ മൊ​ഴി​യി​ലെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്കാ​ൻ അ​ന​ന്തുവിൻ്റെ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രെ ഒ​രു​മി​ച്ചി​രു​ത്തി വി​വ​ര​ങ്ങ​ൾ തേ​ടി​യാ​വും അ​ന്തി​മ റി​പ്പോ​ർ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ക.

അ​ന​ന്തു​വി​ന്‍റെ പ​ണ​മി​ട​പാ​ട് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ബാ​ങ്കു​ക​ളോ​ട് വി​ശ​ദാം​ശ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img