യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണ്…എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണം; മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

നവകേരള സദസിലെ വിവാദ പരാമർശത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണ് എന്നുള്ള വിവാദ പ്രസംഗത്തിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദേശം. രക്ഷാപ്രവർത്തനം തുടരാം എന്ന ആഹ്വാനം കുറ്റകൃത്യം നടത്താനുള്ള പ്രേരണയാണ് എന്ന പരാതിയിലാണ് നടപടി.The court ordered an inquiry against the Chief Minister

എറണാകുളം സെന്‍ട്രല്‍ പോലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്. കഴിഞ്ഞ വർഷം ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയില്‍ വച്ചാണ് സംഭവം.

മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ യൂത്ത്‌കോണ്‍ഗ്രസ് – കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഉണ്ടായിരുന്ന ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ചതായി ആരോപണമുയർന്നത്. ഇതിന് ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയത് രക്ഷാപ്രവര്‍ത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരമാര്‍ശം വലിയ വിവാദമായിരുന്നു.

അനില്‍ കുമാര്‍, സന്ദീപ് എന്നീ ഗണ്‍മാന്‍മാരാണ് തല്ലിയതെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് നേരത്തേ പരാതിയും നൽകിയിരുന്നു. ഇവരെ ആലപ്പുഴ ഡിവൈഎസ്പി ചോദ്യം ചെയ്തിരുന്നു. പിന്നീട് ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് കേസ് അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് റഫറന്‍സ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിന് പര്യാപ്തമായ ഇടപെടല്‍ മാത്രമാണ് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. വാഹനത്തിനടുത്തേക്ക് ഓടിയടുത്തവരെ തടയുക മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥർ ചെയ്തത് ചെയ്തത്. ഗണ്‍മാന്‍മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ല. പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക് തെളിവുകള്‍ ഇല്ലെന്നുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.”

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

റോം: ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ചെങ്കുത്തായ പാറക്കെട്ടിൽ

ഇടുക്കി: ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി...

മുലയംപറമ്പ് പൂരത്തിനിടെ സംഘര്‍ഷം; പോലീസിനെതിരെ വീട്ടമ്മമാർ

തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച്...

എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായ ആക്രമണത്തിന് പിന്നിൽ… ഇലോണ്‍ മസ്ക് പറയുന്നത് ഇങ്ങനെ

സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായി ആക്രമണം...

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

പള്ളിയിലേക്ക് പോകുന്നതിനിടെ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ...

Related Articles

Popular Categories

spot_imgspot_img