web analytics

കുടുംബശ്രീ മിഷനിലും എറണാകുളം മെഡിക്കൽ കോളേജിലും ഒഴിവുകൾ; അപേക്ഷയും വാക്ക്-ഇൻ-ഇന്റർവ്യൂവും

കുടുംബശ്രീ മിഷനിലും എറണാകുളം മെഡിക്കൽ കോളേജിലും ഒഴിവുകൾ; അപേക്ഷയും വാക്ക്-ഇൻ-ഇന്റർവ്യൂവും

തിരുവനന്തപുരം: കുടുംബശ്രീ സംസ്ഥാന മിഷനിൽ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മൈക്രോ ഫിനാൻസ്) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം.ബി.എ / എം.എസ്.ഡബ്ല്യു / റൂറൽ ഡെവലപ്മെന്റ് ബിരുദാനന്തര ബിരുദം / പി.ജി.ഡി.എം / പി.ജി.ഡി.ആർ.എം / റൂറൽ മാനേജ്മെന്റ് പ്രത്യേക വിഷയമായ എം.കോം എന്നിവയാണ് യോഗ്യത.

നിങ്ങൾ ഈ ജോലി ചെയ്യുന്നവരാണെങ്കിൽ സൂക്ഷിക്കൂ….വരുന്ന വർഷങ്ങളിൽ ഈ 15 ജോലികൾ

പ്രവൃത്തിപരിചയവും പ്രായപരിധിയും

മൈക്രോ ഫിനാൻസ് മേഖലയിൽ കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

സർക്കാർ അല്ലെങ്കിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന നൽകും. 30.11.2025-ന് 45 വയസ് കവിയരുത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം

താൽപ്പര്യമുള്ളവർ www.cmd.kerala.gov.in വഴി ഫെബ്രുവരി 5 വൈകിട്ട് 5 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

എറണാകുളം മെഡിക്കൽ കോളേജിൽ ഫാർമസിസ്റ്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.

ഡിപ്ലോമ ഇൻ ഫാർമസി / ബി.ഫാം / ഫാം ഡി യോഗ്യതയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.

വാക്ക്-ഇൻ-ഇന്റർവ്യൂ 22-ന്

താൽപ്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജനുവരി 22-ന് രാവിലെ 11-ന് എറണാകുളം മെഡിക്കൽ കോളേജ് സി.സി.എം ഹാളിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

രജിസ്ട്രേഷൻ രാവിലെ 10.30 മുതൽ 11 വരെ നടക്കും. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്തവർക്ക് മുൻഗണന നൽകും.

English Summary:

Applications have been invited for the post of State Programme Manager (Micro Finance) on a contract basis at the Kudumbashree State Mission. Meanwhile, Ernakulam Government Medical College Hospital will conduct a walk-in interview on January 22 for temporary appointments to the post of Pharmacist.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img