ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ; ഉച്ചയോടെ തന്നെ നിർമ്മാണം പൂർത്തിയാകും; ജെസിബി വരെയുള്ള വാഹനങ്ങൾക്ക് പാലത്തിലൂടെ കടന്നുപോകാനാവും

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈയിലേയ്ക്ക് എത്താനുള്ള ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. രാത്രിയിലും സൈന്യം പാലത്തിന്റെ നിർമ്മാണത്തിലായിരുന്നു.The construction of the Bailey Bridge is in its final stages

മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകും. തുടർന്ന് പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കണം.

ഈ പണികൾ പൂർത്തിയാകുന്നതോടെ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് പോലും കടന്നുപോകാനാകും. ഇന്ന് ഉച്ചയോടെ തന്നെ ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാകും എന്നാണ് കരുതുന്നത്.

കരസേനാഗംങ്ങളാണ് പാലം നിർമ്മിക്കുന്നത്. പണി പൂർത്തീകരിച്ചാൽ ജെസിബി വരെയുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാവും.

ചൂരൽ മലയിൽ ഒരു വശത്ത് കെട്ടിടങ്ങളുള്ളതിനാൽ പാലത്തിൻ്റെ തൂൺ സ്ഥാപിക്കുന്നതിൽ പ്രയാസമുണ്ട്. അതാണ് പാലത്തിൻ്റെ പണി വൈകാൻ കാരണം. പുഴയിൽ പ്ലാറ്റ്ഫോം നിർമ്മിച്ച് പാലത്തിൻ്റെ ബലമുറപ്പിക്കാനുള്ള തൂൺ സ്ഥാപിക്കാനാണ് സൈന്യത്തിൻ്റെ ശ്രമം.

രാവിലെയോടെ പാലം മുണ്ടക്കൈ ഭാഗത്തേക്ക് എത്തിക്കാനാവുമെന്നാണ് കരുതുന്നത്. എങ്കിലും ഉച്ചയോടെ മാത്രമേ പാലത്തിന് മുകളിൽ ഇരുമ്പ് തകിടുകൾ വിരിക്കാനാവൂ. അതിന് ശേഷമേ വാഹനങ്ങൾക്ക് ഇതുവഴി മുണ്ടക്കൈ ഭാഗത്തേക്ക് പോകാനാവൂ.

കേരളത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വൻ ദുരന്തമായി മാറുകയാണ് വയനാട്ടിലെ മണ്ണിടിച്ചിൽ. മരിച്ചവരുടെ എണ്ണം 249 ആയി. 240 പേരെ കുറിച്ച് ഇപ്പോഴും വിവരമില്ല.

മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. 75 മൃതദേഹങ്ങൾ നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. രണ്ടാം ദിവസം രക്ഷാപ്രവർത്തനത്തിന് കനത്ത വെല്ലവിളിയാകുന്നത് ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണ്.

ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനായി നിർമ്മിച്ച താത്കാലിക പാലം മുങ്ങി. പ്രവർത്തകർ വടം ഉപയോഗിച്ച് ഇപ്പോൾ മറുകരയിലേക്ക് മാറുകയാണ്. സൈന്യം ബെയ്ലി പാലത്തിന്റെ പണി തുടരുകയാണ്. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

Other news

എൻ.എം.വിജയന്റെ ആത്മഹത്യ; കെ. സുധാകരന്റെ മൊഴിയെടുക്കുമെന്ന് പോലീസ്

ബത്തേരി∙ വയനാട് ഡിസിസി മുൻ ട്രഷറർ എൻ.എം.വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കെപിസിസി...

അടുത്ത ചീഫ് സെക്രട്ടറി ആര്? ഐഎഎസ് പോര് ഇനി എവിടേക്ക്? എ ജയതിലകിന് നറുക്ക് വീണാൽ…

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അടുത്ത മാസം വിരമിക്കാനിരിക്കെ...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

ഇടുക്കിയിൽ 45 ദിവസം പ്രായമുള്ള കുട്ടി മരിച്ചു; മരണകാരണം വാക്‌സിനോ?

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ 45 ദിവസം മാത്രം പ്രായമുള്ള കുട്ടി മരിച്ചു....

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

നോമ്പുകാല വെള്ളിയാഴ്ച ഏഴുകും വയൽ കുരിശുമലയിലേക്ക് ഒഴുകി തീർഥാടകർ

കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന ഹൈറേഞ്ചിലെ പ്രസിദ്ധ തീർഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമല...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!