web analytics

പാരീസ് ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം; ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ നോക്കൗട്ട് കടന്ന് എച്ച്.എസ്. പ്രണോയ്

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ കുതിപ്പ് തുടര്‍ന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ പ്രണോയ് നോക്കൗട്ട് കടന്നു.Malayalam star HS Prannoy won Paris Olympics

ഫൈനല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വിയറ്റ്‌നാമിന്റെ ലീ ഡുക് ഫത്തിനെ മറികടന്നാണ് ജയം. 16-21, 21-11, 21-12 സ്‌കോറിനാണ് ലോക റാങ്കിങ്ങില്‍ പതിമ്മൂന്നാമതുള്ള പ്രണോയ് ജയിച്ചത്.

റാങ്കിങ്ങില്‍ എഴുപതാമതുള്ള ലീ ഡുക് ഫത്തിനോട് ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ചിക്കുന്‍ഗുനിയ അസുഖത്തെ മറികടന്നാണ് മുപ്പത്തിരണ്ടുകാരനായ മലയാളി താരം കന്നി ഒളിമ്പിക്‌സിനെത്തിയത്.

ജയത്തോടെ 16 റൗണ്ടില്‍ ഇന്ത്യന്‍ താരങ്ങളായ ലക്ഷ്യ സെന്നും എച്ച്.എസ്. പ്രണോയിയുമാണ് ഇനി ഏറ്റുമുട്ടേണ്ടിവരിക.

നേരത്തേ ലക്ഷ്യ സെന്‍ ജോനാഥന്‍ ക്രിസ്റ്റിയെ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയിരുന്നു. വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവും പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img