web analytics

അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തു; ശബ്ദസന്ദേശവും ആത്മഹത്യാകുറിപ്പും കണ്ടെത്തി; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ‍ഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം

കോഴിക്കോട്∙ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ‍ഞ്ചായത്ത് സെക്രട്ടറിക്കെതിരെ ആരോപണം. പഞ്ചായത്ത് സെക്രട്ടറി അവധി നൽകിയില്ലെന്ന കുറിപ്പ് കിടപ്പുമുറിയിൽ നിന്ന് കണ്ടെത്തി. ഓർക്കാട്ടേരി ചെക്യാട് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന വൈക്കിലശേരിയിലെ പുതിയോട്ടിൽ പ്രിയങ്കയാണ് (26) ഇന്നലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്.

രാവിലെ മുറി തുറക്കാത്തതിനാൽ അമ്മ ബഹളം വച്ചതിനെ തുടർന്ന് പരിസരവാസികൾ എത്തി വാതിൽ തുറന്നപ്പോളാണ് തൂങ്ങിയ നിലയിൽ പ്രിയങ്കയെ കണ്ടത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് കുറിപ്പ് കണ്ടെടുത്തത്. അവധി അപേക്ഷ നിരന്തരം നിഷേധിച്ചത് മാനസികമായി തകർത്തുവെന്ന് പ്രിയങ്ക പറയുന്ന ശബ്ദസന്ദേശവും പുറത്തുവന്നു.

അതേസമയം, അനുവദനീയമായതിലും കൂടുതൽ അവധി ചോദിച്ചുവെന്നും നൽകാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നുമാണ് പഞ്ചായത്തിൽ നിന്ന് ലഭിക്കുന്ന വിവരം. പുതിയോട്ടിൽ രാധയാണ് പ്രിയങ്കയുടെ അമ്മ. സഹോദരൻ: പ്രണവ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img