web analytics

സിനിമാ സ്റ്റൈലില്‍ യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് രക്ഷപ്പെടുത്തിയ കണ്ടക്ടര്‍; സോഷ്യൽ മീഡിയയിൽ പുത്തൻ താരോദയമായി ബിലു

പത്തനംതിട്ട: ഓടുന്ന ബസില്‍ നിന്ന് തെറിച്ചുവീഴാന്‍ തുടങ്ങിയ യാത്രക്കാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി കണ്ടക്ടര്‍.പന്തളം- ചവറ റൂട്ടില്‍ ഓടുന്ന ബസില്‍ കാറാളിമൂക്കില്‍ വച്ചാണ് സംഭവം.(The conductor rescued the passenger with one hand in movie style)

സിനിമാ സ്റ്റൈലില്‍ യാത്രക്കാരനെ ഒറ്റക്കൈ കൊണ്ട് രക്ഷപ്പെടുത്തിയ ബിലു സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശിയാണ് ബിലു
ബസിന്റെ പിന്നിലെ ഡോറിന് അരികില്‍ നിന്ന യാത്രക്കാരനെയാണ് ബിലു അത്ഭുതകരമായി രക്ഷപ്പെടുത്തിയത്.

വീഡിയോ വൈറലായതിന് പിന്നാലെ മോട്ടോര്‍ വാഹനവകുപ്പ് അടക്കം വിളിച്ച് ബിലുവിനെ അഭിനന്ദിച്ചു.

യാത്രയ്ക്കിടെ നിയന്ത്രണംവിട്ട് വീണ് വാതിലിന്റെ ലോക്ക് തുറന്ന് പുറത്തേയ്ക്ക് വീഴാന്‍ പോയ യാത്രക്കാരനെയാണ് ബിലു രക്ഷിച്ചത്.

ടിക്കറ്റ് നല്‍കി ബാലന്‍സ് വാങ്ങുന്നതിനിടെയാണ് യാത്രക്കാരന് ബാലന്‍സ് നഷ്ടപ്പെട്ടത്. വീഴുന്നത് കണ്ട് ഉടന്‍ തന്നെ ഒറ്റക്കൈ കൊണ്ട് യാത്രക്കാരനെ ബിലു ബസിലേക്ക് പിടിച്ചുകയറ്റുകയായിരുന്നു.

‘പെട്ടെന്ന് എനിക്ക് പിടിക്കാന്‍ കഴിഞ്ഞതല്ല. അന്നേരത്തെ റിയാക്ഷനില്‍ അങ്ങനെ തോന്നിപ്പോയതാണ്. യാത്രക്കാരന്‍ ടിക്കറ്റ് എടുത്ത ശേഷം ബാലന്‍സ് വാങ്ങാന്‍ നില്‍ക്കുമ്പോഴാണ് സംഭവം.

ബാലന്‍സ് ഇനി എത്രയാണ് തരാനുള്ളത് എന്ന് ചോദിക്കാനിരിക്കേ, ഒരു വളവ് വന്നു. വളവില്‍ വച്ച് യാത്രക്കാരന്‍ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. എനിക്ക് നോക്കാനുള്ള സമയം ഒന്നും കിട്ടിയില്ല.

എന്നാല്‍ എനിക്ക് പെട്ടെന്ന് തോന്നിയ റിയാക്ഷനില്‍ കൈയില്‍ കയറി പിടിക്കുകയായിരുന്നു. യാത്രക്കാരന്റെ വലതുകൈ ആണ് എനിക്ക് ലഭിച്ചത്.നിരവധിപ്പേര്‍ വിളിച്ച് അഭിനന്ദിച്ചു’- ബിലു മാധ്യമങ്ങളോട് പറഞ്ഞു.

Read Also: സുരേഷ് ​ഗോപി കേന്ദ്രമന്ത്രിയാവും; കേന്ദ്രത്തിൽ നിന്നും നിർദേശം ലഭിച്ചു, സത്യപ്രതിജ്ഞ ഞായറാഴ്ച

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img