web analytics

ടൂറിസ്റ്റ് ബസ്സുകളുടെ നിറം വെള്ളയായി തന്നെ തുടരും, ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം: പുതിയ ഉത്തരവുമായി ഗതാഗത വകുപ്പ്

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സുകളുടെ നിറം വെള്ളയായി തന്നെ തുടരും. ബസ്സുകൾക്ക് പലനിറം വേണ്ടെന്ന് സംസ്ഥാന ​ഗതാ​ഗതവകുപ്പ് ഉത്തരവിറക്കി. (The color of tourist buses will remain white, while driving school vehicles will have a special colour)

എന്നാൽ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകണമെന്നു ഉത്തരവിൽ പറയുന്നു. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം അടിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.

ബസ്സുകളുടെ ​ഗ്ലാസിലും ബോഡിയിലും സിനിമാ താരങ്ങളുടേത് ഉൾപ്പെടെയുള്ള ചിത്രങ്ങളും എഴുത്തുകളും പതിക്കുന്നത് അനുവദിക്കാനാകില്ലെന്ന് 2019 ഓക്ടോബർ ഒന്നിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യംകൂടി പരി​ഗണിച്ചാണ് വെള്ളനിറം തുടരാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചത്.

ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരുമായും ഡ്രൈവിങ് സ്കൂൾ ഉടമകളുമായും നടത്തിയ ചർച്ചയ്ക്കുശേഷം ചേർന്ന യോ​ഗത്തിലാണ് തീരുമാനം. എന്നാൽ ഈ ഉത്തരവ് ഇരുചക്രവാഹനങ്ങൾക്ക് ബാധകമല്ല.

ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾ സംബന്ധിച്ച ഉത്തരവ് ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img