web analytics

വില്ലേജ് ഓഫീസിലെ ക്ളാർക്ക് ജോലി ഉപേക്ഷിച്ച് രണ്ട് പശുക്കളുമായി പാൽക്കച്ചവടത്തിനിറങ്ങി; പാലക്കാട്ടെ എം.ബി.എക്കാരി സമ്പാദിക്കുന്നത് ലക്ഷങ്ങൾ

തൃശൂർ:സർക്കാർ ജോലി ഉപേക്ഷിച്ച് പാൽക്കച്ചവടം തുടങ്ങി,​ സ്മിത ഇന്ന് മാസം സമ്പാദിക്കുന്നത് രണ്ട് ലക്ഷത്തിലേറെ രൂപയാണ്.
വില്ലേജ് ഓഫീസിലെ ക്ളാർക്ക് ജോലി ഉപേക്ഷിച്ച് രണ്ട് പശുക്കളുമായി പാൽക്കച്ചവടത്തിനിറങ്ങിയ പാലക്കാട്ടെ എം.ബി.എക്കാരി സ്മിത ഇപ്പോൾ രണ്ട് ഫാമുകളുടെ ഉടമയാണ്.

എൽ.എൽ.ബി വിദ്യാർത്ഥികൂടിയാണ് സ്മിത. പശു, ആട്, കോഴി എന്നിവയെ വളർത്തിയിരുന്ന കുടുംബപശ്ചാത്തലമാണ് ഫാം തുടങ്ങാൻ സഹായിച്ചത്.

കേരളശ്ശേരിയിൽ നാല് കൊല്ലം മുമ്പാണ് ഫാം തുടങ്ങിയത്. പശു പരിപാലനത്തിന് നാല് അന്യസംസ്ഥാന തൊഴിലാളികളുമുണ്ട്. ആവശ്യക്കാരേറിയതോടെ രണ്ട് വർഷം മുമ്പ് പശുക്കച്ചവടവും തുടങ്ങി.

 

കേരളശ്ശേരിയിൽ പാട്ടത്തിനെടുത്ത മൂന്നരയേക്കറിലുള്ള കാവേരി ഫാമിൽ 25ലധികം കറവപ്പശുക്കളുണ്ട്. പ്രതിദിനം 300 ലിറ്ററിലധികം പാൽ ലഭിക്കും.

പശുവില്പനയ്‌ക്കായി കുഴൽമന്ദം ചിതലിയിൽ ഒരു മാസം മുമ്പ് മറ്റൊരു ഫാമും തുടങ്ങി. സ്ഥലവാടകയുൾപ്പെടെയുള്ള ചെലവ് കഴിച്ച് മാസ ലാഭം രണ്ട് ലക്ഷത്തിലധികം.

ജഴ്‌സി, എച്ച്.എഫ് വിഭാഗങ്ങളും സങ്കരയിനങ്ങളുമുൾപ്പെടെ മാസം 30-40 പശുക്കളെ വിൽക്കും. പശുവൊന്നിന് 2000 രൂപ വരെ കമ്മിഷൻ ലഭിക്കും.

 

ആഭരണങ്ങളുൾപ്പെടെ വിറ്റാണ് സ്ഥലം പാട്ടത്തിനെടുത്ത് ഫാം തുടങ്ങിയത്. സേലം, ഉടുമൽപ്പേട്ട, പഴനി, കൃഷ്ണഗിരി എന്നിവടങ്ങളിൽ നിന്നാണ് സങ്കരയിനമുൾപ്പെടെയുള്ള മികച്ച പശുക്കളെയെത്തിക്കുന്നത്.

കാവേരി ഫാംസ് എന്ന യുട്യൂബ് ചാനലും കച്ചവടത്തിനുപയോഗിക്കുന്നുണ്ട്.
‘തുടക്കത്തിലെ ബുദ്ധിമുട്ടുകളെ അതിജീവിച്ചാണ് സ്വപ്നം സഫലമാക്കിയത്. കഠിനാദ്ധ്വാനം ചെയ്താലേ വിജയിക്കൂ എന്നാണ് സ്മിത പറയുന്നത്.

 

Read Also:അടച്ചിട്ട വീട്ടിൽ നിന്നും പുക; അയൽക്കാരെത്തിയപ്പോൾ കാണുന്നത് കത്തുന്ന ഫ്രിഡ്ജ്; ഫയർഫോഴ്സ് എത്തി തീയണച്ചു

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണൻ

​“ഞാൻ കമ്മ്യൂണിസ്റ്റായി തുടരും!” പിണറായി വിജയനെ അഭിവാദ്യം ചെയ്തതിന് പിന്നാലെ നിലപാട് വ്യക്തമാക്കി...

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്!

മകളുടെ ശരീരം കഷണങ്ങളാക്കി ട്രെയിനിലെ പെട്ടിയിലാക്കി;  ദുരഭിമാനക്കൊലയ്ക്ക് പിന്നിൽ സ്വന്തം പിതാവ്! ലഖ്‌നൗ:...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകി റിസർവ് ബാങ്ക്

ലോണെടുത്ത ഫോണിന്റെ തുക കൃത്യമായി അടച്ചില്ലെങ്കിൽ പണി പാളും! സ്മാർട്ട്‌ഫോണുകൾ പൂട്ടാൻ ധനകാര്യ...

Related Articles

Popular Categories

spot_imgspot_img