web analytics

നടന്നു പോയ കുട്ടികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; 2 പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം വടക്കാഞ്ചേരിയിൽ

പാലക്കാട്: വടക്കാഞ്ചേരിയിൽ കാറിടിച്ച് രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾ മരിച്ചു. മുഹമ്മദ് ഇസാം ഇക്ബാൽ (15), മുഹമ്മദ് റോഷൻ (15) എന്നിവരാണ് മരിച്ചത്. പന്തലാപാടം മേരി മാതാ എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികളാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്. തൃശൂർ – പാലക്കാട് ദേശീയപാതയിൽ വാണിയമ്പാറയാണ് അപകടം.

വാണിയമ്പാറ പള്ളിയിൽ ജുമഅ നമസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്നു കുട്ടികൾ. എറണാകുളത്തു നിന്നും പാലക്കാട് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. റോഡിന്റെ ഇടതുവശം ചേർന്ന മൺറോഡിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ നിയന്ത്രണം വിട്ട് അതിവേഗത്തിൽ പാഞ്ഞുവന്ന 24 ന്യൂസിന്റെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പുതിയ ഫ്‌ളൈഓവർ നിർമാണം നടക്കുന്ന സ്ഥലത്ത്് നിന്ന് 100 മീറ്റർ മാറിയാണ് അപകടം

ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തൃശൂരിലെ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. വടുക്കാന്തോടി അഷ്‌റഫ് അലിയുടെ മകനാണ് മുഹമ്മദ് റോഷൻ. അഞ്ചുമൂർത്തി മംഗലം വലിയവീട്ടിൽ ഹൗസിൽ വി എം ഇഖ്ബാലിന്റെ മകനാണ് മുഹമ്മദ് ഇസ്ലം ഇഖ്ബാൽ.

English summary :The car plowed into the children who were walking; Tragic end for 2 class 10 students; Accident in Vadakanchery

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി "പരേതൻ" പത്തനംതിട്ട:...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

Related Articles

Popular Categories

spot_imgspot_img