കോഴിക്കോട് മാവൂർ യുവതിയെ ഇടിച്ചിട്ട സ്വകാര്യ ബസിനടിയിൽ നിന്നും യുവതി രക്ഷ[പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. സ്റ്റാൻഡിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെയാണ് സ്റ്റാൻഡിലേക്ക് കയറിവന്ന സ്വകാര്യ ബസ് തട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. The bus hit the girl who was walking through Kozhikode stand
ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണെങ്കിലും ബസ് പെട്ടെന്ന് നിർത്തിയതിനാൽ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഒരു കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നും ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. പിന്നാലെ, അപകടത്തിൽപ്പെട്ട സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് കയറി.
ഈ സമയം സ്റ്റാന്റിലൂടെ പോകുകയായിരുന്ന പെൺകുട്ടിയെ ബസ് തട്ടുകയായിരുന്നു. വളഞ്ഞെത്തിയ ബസ് യുവതിയെ തട്ടിയ ഉടനെ തന്നെ നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ആളുകൾ ഓടിക്കൂടുനന്തും പെൺകുട്ടിയെ എണീപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.