web analytics

ചേതനയറ്റ് നിബിൻ എത്തി, ജന്മനാട് അവസാനമായി കാണാൻ; ഇസ്രയേലിൽ മിസൈല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ട നിബിൻ മാക്സ്‍വെല്ലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

ഇസ്രയേലിൽ തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെ മലയാളി യുവാവ് പാറ്റ് നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ചു. ഇന്ന് വൈകിട്ട് ആറരയോടെയാണ് ഭൗതികശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും നോർക്ക പ്രതിനിധികളും ചേർന്ന് ഇസ്രയേൽ കോൺസുൽ ജനറൽ ടാമി ബെൻ- ഹൈം മിൽ നിന്ന് വാങ്ങി ബന്ധുക്കൾക്ക് വിട്ടു നൽകി. കേന്ദ്ര വിദേശകാര്യ മന്ത്രി വി മുരളീധരൻ, നോർക്ക പ്രതിനിധികൾ, ഇസ്രയേൽ കോൺസുലേറ്റ് ജനറൽ എന്നിവർ പുഷ്പചക്രം അർപ്പിച്ചു.

വടക്കൻ ഇസ്രായേലിലെ കാര്‍ഷിക ഫാമിൽ ജോലി ചെയ്തിരുന്ന നിബിൻ മാക്സ്‍വെല്ല് തിങ്കളാഴ്ചയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. നിബിൻ മാക്സ്‍വെല്ലിന്റെ ഭൗതികശരീരംനടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൗതികശരീരം വേഗം നാട്ടിലെത്തിച്ച ഇസ്രയേൽ സർക്കാരിന് മന്ത്രി നന്ദി അറിയിച്ചു. നിബിന്റെ ശരീരം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശമായ കൊല്ലത്തെ വാടിയിലേക്ക് കൊണ്ടുപോയി. സംസ്കാരം നാളെ നടത്തും.

Read Also: കോട്ടയം ഈരാറ്റുപേട്ടയിൽ ബാറിനുള്ളിൽ സംഘർഷം: മീൻകടയിലെ കത്തിയെടുത്ത് വീശി ഈരാറ്റുപേട്ട സ്വദേശി; കഴുത്തിന് മാരക മുറിവേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img