web analytics

ലാത്വിയയിലെ തടാകത്തിൽ കഴിഞ്ഞ വ്യാഴാഴ്ച കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ലാത്വിയയിലെ തടാകത്തിൽ കഴിഞ്ഞ വ്യാഴാഴ്ച കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ആനച്ചാൽ അമ്പലത്തിനു സമീപം അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബിനാണ് (19) മരിച്ചത്. സഹപാഠികൾ മീൻപിടിത്തക്കാരുടെ ബോട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. (The body of a student who went missing last Thursday was found in a lake in Latvia)

മൃതദേഹം റിഗയിലെ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഇവിടെ ഇന്ത്യൻ എംബസിയില്ലാത്തതിനാൽ തൊട്ടടുത്ത രാജ്യമായ സ്വീഡനിലെ എംബസി വഴി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കൾ.

കഴിഞ്ഞയാഴ്ച കൂട്ടുകാരുമൊത്തു കുളിക്കാനെത്തിയ ആൽബിനെ വ്യാഴാഴ്ച വൈകിട്ടു കാണാതാവുകയായിരുന്നു. തടാകത്തിന്റെ മറുകരയിലേക്കു നീന്തി പോയ സുഹൃത്തുക്കൾക്കു പിന്നാലെ നീന്തി‌യ ആൽബിൻ മറുകരയെത്താറായപ്പോൾ കുഴഞ്ഞു പോകുകയായിരുന്നു എന്നാണു കരുതുന്നത്. ആറു മാസം മുൻപാണു ആൽബിൻ പഠനത്തിനായി ലാത്വിയയിൽ എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img