web analytics

ആ പർവതാരോഹകനെ കാണാതായതല്ല; 22 വർഷം മുമ്പ് മഞ്ഞുമലയിൽ പെട്ടുപോയതാണ്; ഇപ്പോഴും അഴുകാതെ മൃതദേഹം; വസ്ത്രങ്ങളും ബൂട്ടുമെല്ലാം പുത്തൻ പോലെ

പെറു: 22 വർഷം മുമ്പ് പെറുവിൽ മഞ്ഞുമലയിൽ കാണാതായ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. 2002 ജൂണിലാണ് മഞ്ഞുവീഴ്ചയ്ക്കിടെ അമേരിക്കൻ പർവതാരോഹകനെ കാണാതാകുന്നത്.The body of a mountaineer who went missing in Peru 22 years ago has been found

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന മഞ്ഞ് ഉരുകിയതിന് ശേഷം വില്യം സ്റ്റാമ്പ്‌ഫ്ള് എന്ന പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തിയതായി പെറുവിയൻ പോലീസ് തിങ്കളാഴ്ച അറിയിച്ചു. 6,700 മീറ്ററിലധികം ഉയരമുള്ള പെറുവിലെ ഹുവാസ്‌കരൻ പർവതത്തിൽ ഹിമപാതം ഉണ്ടാവുകയും 2002 ജൂണിൽ 59 വയസ്സുള്ള വില്യം സ്റ്റാമ്പ്‌ഫ്ളിനെ കാണാതാവുകയുമായിരുന്നു.

അദ്ദേഹത്തിനു വേണ്ടി തിരച്ചിൽ നടത്തിയെങ്കിലും ഫലവത്തായില്ല. സ്റ്റാമ്പ്‌ഫ്ളിന്റെ ശരീരം കാര്യമായി അഴുകിയിരുന്നില്ല. മാത്രമല്ല വസ്ത്രം, ബൂട്ടുകൾ എന്നിവക്കും കേടുപാടുകൾ സംഭവിച്ചിരുന്നില്ല.

ശരീരത്തിൽ പാസസ്​പോർട്ട് ഉള്ളതിനാൽ മൃതദേഹം തിരിച്ചറിയാൻ എളുപ്പമായതായും പോലീസ് പറഞ്ഞു. വടക്കുകിഴക്കൻ പെറുവിലെ പർവതനിരകൾ, ഹുവാസ്‌കരൻ, കാഷാൻ തുടങ്ങിയ മഞ്ഞുമലകൾ എന്നിവ ലോകമെമ്പാടുമുള്ള പർവതാരോഹകർക്ക് പ്രിയപ്പെട്ടതാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img