web analytics

നാല് വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി, ഏഴ് വയസ് തോന്നിക്കുന്ന പെൺകുട്ടി, 35 വയസ് തോന്നിക്കുന്ന സ്ത്രീ, നാല് പുരുഷന്മാർ…മലപ്പുറം ചാലിയാർ പുഴയിലേക്ക് ഒഴുകിയെത്തിയത് പത്തുപേരുടെ മൃതദേഹം

മലപ്പുറം; പോത്തുകല്ല് പഞ്ചായത്തിലെ വിവിധ ഭാ​ഗങ്ങളിലെ ചാലിയാർ പുഴയിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയ പത്തോളംപേരുടെ മൃതദേഹാവശിഷ്ടങ്ങളാണ് വിവിധയിടങ്ങളിൽ കണ്ടെത്തിയത്. വയനാട് ചൂരൽമല ഉരുൾപൊട്ടലിൽപ്പെട്ടവരുടെ മൃതദേഹങ്ങളാണ് ഇതെന്നാണ് സംശയം.The bodies of ten people reached the Chaliyar River in Malappuram

ചൊവ്വ രാവിലെ ഏഴോടെ ചാലിയാർ പുഴയിലൂടെ ഒരു കുട്ടിയുടെ മൃതദേഹം ഒഴുകിവരുന്നതാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പോത്തുകല്ലിന്റെയും കുനിപ്പാലയുടെയും ഇടയിലുള്ള അഫ്സത്ത് വളവിൽവച്ച് കുട്ടിയുടെ മൃതദേഹം കരക്കടുപ്പിച്ചു.

തുടർന്നാണ് മറ്റ് മൃതദേഹങ്ങളും ഒഴുകിയെത്തിയത്. നാല് വയസ് തോന്നിക്കുന്ന ഒരു ആൺകുട്ടി, ഏഴ് വയസ് തോന്നിക്കുന്ന പെൺകുട്ടി, 35 വയസ് തോന്നിക്കുന്ന സ്ത്രീ, നാല് പുരുഷന്മാർ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മറ്റ് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img