web analytics

ആർക്കും വേണ്ടാതായി; ഓൺലൈനിൽ ബുക്ക് ചെയ്താലും ക്യൂ നിൽക്കണം; മുളയിലെ കരിഞ്ഞുണങ്ങി ബെവ് സ്പിരിറ്റ്

തിരുവനന്തപുരം: മദ്യവിൽപന പൂർണമായും ഓൺലൈനാക്കുന്നതിന്റെ ഭാഗമായി ബെവറജസ് കോർപ്പറേഷൻ ഏർപ്പെടുത്തിയ ‘ബെവ് സ്പിരിറ്റ്’ എന്ന സംവിധാനം പാളുന്നു.The ‘Bev Spirit’ system introduced by the Beverages Corporation as a part of making the sale of alcohol completely online is in full swing

ഓൺലൈനിൽ പണമടച്ച് ടോക്കൺ എടുത്തശേഷം പിന്നെ ഷോപ്പിലെത്തി ക്യൂ നിൽക്കാതെ മദ്യം വാങ്ങുന്ന രീതിയിലായിരുന്നു ആദ്യം ‘ബെവ് സ്പിരിറ്റ്‌’ എന്ന വെബ്സൈറ്റ് ഒരുക്കിയത്.

ഓൺലൈൻ ടോക്കണുമായി വരുന്നവർക്ക് പ്രത്യേക ക്യൂ
ആദ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും അതും പിൻവലിച്ചു. ഇതോടെ ഓൺലൈനിൽ പണമടച്ചാലും വീണ്ടും കാത്തുനിൽക്കേണ്ട അവസ്ഥയായി. ഇതൊക്കെയാണ് ഈ പദ്ധതി പരാജയമാകാനുള്ള കാരണം.

മദ്യ വിറ്റുവരവും സ്റ്റോക്കും പൂർണമായും ഓൺലൈനാക്കുന്നതിന്റെ ഭാഗമായി വൻതുക മുടക്കി ആരംഭിച്ച കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയുടെ ഭാഗമാണ് വെബ് സ്പിരിറ്റും.

ഷോപ്പുകളിലെ തിരക്ക് കുറയ്ക്കുന്നതിനുവേണ്ടിയാണ് ഓൺലൈൻ ഇടപാടിലേക്ക് നീങ്ങിയത്. തുടക്കത്തിൽ മൊത്തവിൽപ്പനയുടെ 15 ശതമാനംവരെ ഓൺലൈനിലേക്ക് മാറിയെങ്കിലും ക്രമേണ കുറഞ്ഞു.

നടത്തിപ്പിലെ പാളിച്ചയാണ് വിനയായത്. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ വിൽപ്പനകേന്ദ്രങ്ങളിൽ മാത്രമാണ് ഇതിന് കുറച്ചെങ്കിലും ആവശ്യക്കാരുള്ളത്.

ബെവറജസ് കോർപ്പറേഷന്റെ അക്കൗണ്ടിൽ ഓൺലൈനിൽ പണമടച്ചാലും ഷോപ്പിൽ എത്തുമ്പോൾ ഓൺലൈൻ പണമിടപാട് പരിശോധിച്ചശേഷം വീണ്ടും ബിൽ കൈപ്പറ്റണം.

ഇന്റർനെറ്റ് ബന്ധത്തിൽ തകരാറുണ്ടെങ്കിൽ ഇത് വൈകും. ഓൺലൈൻ ടോക്കണുമായി വരുന്നവർക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തിയിരുന്നെങ്കിലും അതും പിൻവലിച്ചു.

ഓൺലൈനിൽ പണമടച്ചാലും വീണ്ടും കാത്തുനിൽക്കേണ്ട അവസ്ഥ. ഇതോടെ ഭൂരിഭാഗംപേരും ഓൺലൈൻ ഉപേക്ഷിച്ചു.

ബില്ലിങ് സംവിധാനത്തിന്റെ സാങ്കേതികപ്പിഴവ് നേരിട്ടുള്ള മദ്യവിൽപ്പനയ്ക്കും തിരിച്ചടിയാണ്. കേന്ദ്രീകൃതസെർവറിലാണ് മദ്യശേഖരത്തിന്റെ വിവരങ്ങളുള്ളത്.

ഷോപ്പിലെ വിൽപ്പനയ്ക്കനുസരിച്ച് ഇതിൽ കുറവുണ്ടാകും. ഒരോതവണ ബിൽ ചെയ്യുമ്പോഴും കേന്ദ്രീകൃത സെർവറിൽനിന്നുള്ള വിവരങ്ങൾ ശേഖരിക്കേണ്ടതും കുറവുവരുത്തേണ്ടതുമുണ്ട്.

ഓൺലൈൻ നെറ്റ്‌വർക്ക് സ്ലോ ആയതിനാൽ ബിൽ അടിക്കുന്നതിന് ഒരുപാട് സമയം ആവശ്യമായി വരുന്നതും ഓൺലൈൻ കച്ചവടത്തെ ബാധിക്കുന്നുണ്ട്. മാത്രമല്ല അവധിദിവസങ്ങളിൽ കമ്പനിയുടെ സാങ്കേതികസഹായങ്ങളും ജീവനക്കാർക്ക് ലഭ്യമാക്കുന്നില്ല എന്നതും തിരിച്ചടിയാകുന്നുണ്ട്

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ അറിയാം

കുടുംബ ബജറ്റ് തകിടം മറിച്ച് ഇറച്ചിക്കോഴി വില! കിലോയ്ക്ക് 180 രൂപയായി ഉയർന്നതിന്...

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന പുതിയ വിലവിവരങ്ങൾ

ഒരിടത്ത് റെക്കോർഡ് കുതിപ്പ്, മറ്റൊരിടത്ത് വൻ ഇടിവ്! കേരളത്തിലെ കർഷകരെ ബാധിക്കുന്ന...

Related Articles

Popular Categories

spot_imgspot_img