കോഴിക്കോട് ഗർഭപാത്രം തകർന്ന് കുഞ്ഞ് മരിച്ചു; യുവതി അതീവ ഗുരുതരാവസ്ഥയിൽ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

ചികിത്സാ പിഴവ് മൂലം കോഴിക്കോട് എകരൂരിൽ ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. എകരൂൽ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. 35കാരിയായ അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്. The baby died of uterine rupture; The woman is in critical condition

അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ശനിയാഴ്ചയാണ്. പ്രസവ വേദന വരാനായി ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ലെന്നു ബന്ധുക്കൾ പറയുന്നു.

തുടർന്ന് സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും പറഞ്ഞു. എന്നാൽ സാധാരണ രീതിയിൽ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറിൽ ഓപറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി.

അതിനു ശേഷം ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഗർഭ പാത്രം നീക്കിയില്ലെങ്കിൽ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബന്ധുക്കളുടെ അനുമതിയോടെ ​അശ്വതിയുടെ ഗർഭപാത്രം നീക്കം ചെയ്തു. ആരോ​ഗ്യസ്ഥിതി കൂടുതൽ മോശമായതിനെത്തുടർന്ന് അശ്വതിയെ വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് ബന്ധുക്കൾ വിദ​ഗ്ധ ചികിത്സക്കായി മാറ്റുകയായിരുന്നു. അശ്വതി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം

കൊടുംക്രിമിനലിനെ കുടുക്കിയ വിനോജാണ് താരം കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ചാടിപ്പോയ...

തായ്ലൻഡ് – കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു

തായ്ലൻഡ് - കമ്പോഡിയ യുദ്ധം രൂക്ഷമാകുന്നു അയൽരാജ്യങ്ങളായ കംബോഡിയയും തായ്‌ലാൻഡും തമ്മിലുള്ള സൈനികസംഘർഷം...

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട

റെയില്‍വെ സ്റ്റേഷനില്‍ റീല്‍സ് എടുക്കേണ്ട ചെന്നൈ: റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ...

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍!

വയറുവേദനയുമായി ചികിത്സ തേടി; യുവതിയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 41 റബ്ബര്‍ബാന്‍ഡുകള്‍! തിരുവനന്തപുരം:...

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ ഫറോക്ക് പുതിയ പാലത്തിന്...

‘അൾട്ട്’, ‘ഉല്ലു’…ഒടിടി ആപ്പുകൾക്ക് നിരോധനം

‘അൾട്ട്’, ‘ഉല്ലു’...ഒടിടി ആപ്പുകൾക്ക് നിരോധനം ന്യൂഡൽഹി: സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലൈംഗികത...

Related Articles

Popular Categories

spot_imgspot_img