web analytics

റാപ്പർ വേടന്റെ പാട്ട്; വിസി ഉടൻ റിപ്പോർട്ട് നൽകണമെന്ന് ചാൻസലർ

തിരുവനന്തപുരം: റാപ്പർ വേടന്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ ഉൾപ്പെടുത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ഗവർണർ. പാട്ട് ഉൾപ്പെടുത്തിയതിന് എതിരായ പരാതി പഠിച്ച് ഉടൻ റിപ്പോർട്ട് നൽകാനാണ് വിസി ഡോ പി രവീന്ദ്രന് ചാൻസലർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നിർദേശം.

വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണം എന്നാവശ്യപ്പെട്ട് ബിജെപി അനുകൂല സിൻഡിക്കേറ്റ് അംഗം എ.കെ അനുരാഗ് ആണ് പരാതി നൽകിയത്. ഇതിനെ തുടർന്നാണ് ഗവർണറുടെ നടപടി.

കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിലാണ് വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ട് ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ പാട്ടിനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. പക്ഷെ വേടന്റെ പാട്ടിനൊപ്പം മറ്റ് ഒപ്ഷൻസ് കൂടി നൽകിയിട്ടുളളതിനാൽ താത്പര്യമുള്ള കുട്ടികൾക്ക് വേടന്റെ പാട്ട് താരതമ്യ പഠനത്തിനായി ഉപയോഗിച്ചാൽ മതി.

ഇതിനെതിരെയാണ് പരാതി ഉയർന്നത്. ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജാണ് വൈസ് ചാൻസിലർക്ക് പരാതി നൽകിയത്. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടൻ.

ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും അനുരാജിന്റെ പരാതിയിൽ പറയുന്നു.

ENGLISH SUMMARY:

Kerala Governor and Chancellor Arif Mohammed Khan has sought a report regarding the inclusion of rapper Vedan’s song in the Calicut University syllabus. The directive was issued to Vice Chancellor Dr. P. Ravindran after a complaint was received opposing the inclusion. The Governor has asked for a prompt review and submission of the report.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച് പ്രസ് ഗ്യാലറിയിൽ റിപ്പോർട്ടറായി…

നിയമസഭയിൽ ഇന്നലെ ക്യാമറകൾ തിരഞ്ഞത് ആ മുൻ മന്ത്രിയെ! എംഎൽഎ കുപ്പായം ഊരിവെച്ച്...

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും ബാങ്ക് വായ്പയും!

മാലിന്യത്തിൽ നിന്ന് പണം വാരാം; ഹരിതകർമസേന കൺസോർഷ്യങ്ങൾക്ക് ചെറുകിട വ്യവസായ രജിസ്ട്രേഷനും...

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

ഖാർഗെയും ദേവഗൗഡയും പടിയിറങ്ങുന്നു; രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്!

ഖാർഗെയും ദേവഗൗഡയും പടിയിറങ്ങുന്നു; രാജ്യസഭയിലെ 24 ഒഴിവുകളിലേക്ക് ജൂൺ 18-ന് വോട്ടെടുപ്പ്! ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img