അമിതഭാരം കുറയ്ക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറാണ് നാമെല്ലാവരിലും. പക്ഷെ എന്നിട്ടും പലപ്പോഴും നിരാശയായിരിയ്ക്കും ഫലം. എന്നാൽ, ചിലത് ക്ലിക്കാകുകയും സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ അടുത്തിടെ ഇന്റര്‍നെറ്റില്‍ വൈറലായ ഒരു ഭാരം കുറയ്‌ക്കല്‍ മാര്‍ഗ്ഗമാണ് 30-30-30. The 30-30-30 trick went viral on social media
ഓരോ ദിവസവും വ്യായാമം, ഭക്ഷണക്രമം എന്നിവയെ സംയോജിപ്പിക്കുന്ന ഒരു രീതിയാണ് 30-30-30 എന്നത്.
ദിവസവും 30 മിനിട്ട് വ്യായാമം ചെയ്യുകയും രാവിലെ എഴുന്നേറ്റ് 30 മിനിട്ടിനുള്ളില്‍ 30 ശതമാനം പ്രോട്ടീന്‍ അടങ്ങിയ സന്തുലിത ഭക്ഷണം കഴിക്കുകയും ചെയ്യുക എന്നതാണ് ഇ ചിട്ടയിൽ ഉള്ളത്.
കര്‍ശനമായി പിന്തുടര്‍ന്നാല്‍ 30-30-30 രീതി ഭാരം കുറയ്‌ക്കാന്‍ ഫലപ്രദമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും അഭിപ്രായപ്പെടുന്നു.
എഴുന്നേറ്റ് 30 മിനിട്ടിനുള്ളില്‍ തന്നെ പ്രഭാതഭക്ഷണം കഴിക്കുക എന്നതാണ് ഒന്നാമത്തെ ശീലം. ഇങ്ങനെ പ്രഭാതഭക്ഷണം കഴിക്കുന്നത് ചയാപചയത്തെ (മെറ്റബോളിസം) പുനസ്ഥാപിക്കുമെന്നും രക്തത്തിലെ പഞ്ചസാരയുടെ തോതിനെ ക്രമീകരിക്കുകയും ചെയ്യുമെന്ന് ഈ ഭാരം കുറയ്‌ക്കല്‍ മാര്‍ഗ്ഗം പരീക്ഷിച്ച് നോക്കിയവര്‍ പറയുന്നു.
ദിവസത്തില്‍ ശേഷിക്കുന്ന സമയം കാര്യമായ വിശപ്പുണ്ടായി അമിതമായി ഭക്ഷണം കഴിക്കാതിരിക്കാനും ഇത് സഹായിക്കും. രാവിലെയുള്ള വ്യായാമം അടക്കമുള്ള കാര്യങ്ങള്‍ക്കുള്ള ഊര്‍ജ്ജവും ഇതിലൂടെ ലഭിക്കുകായും ചെയ്യും.
ലീന്‍ മസില്‍ മാസ് കുറയാതെ തന്നെ ഭാരം കുറയ്‌ക്കാൻ പ്രഭാതഭക്ഷണത്തില്‍ 30 ശതമാനം പ്രോട്ടീന്‍ഉള്‍പ്പെടുത്തുന്നത് സഹായിക്കും. പേശികളെ വളര്‍ത്താനും വിശപ്പ് നിയന്ത്രിക്കാനും കൂടി ഇത് സഹായിക്കും.
ലീന്‍ മീറ്റ്, മുട്ട, പാലുത്‌പന്നങ്ങള്‍, നട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ 30 ശതമാനം പ്രോട്ടീന്‍ എന്ന ലക്ഷ്യത്തിലെത്താനാകും. .
30 മിനിട്ട് വ്യായാമം ചയാപചയത്തിന് വേഗം കൂട്ടുകയും കാലറി നന്നായി കത്തുകയും ചെയ്യും. വേഗത്തിലുള്ള നടത്തം, ഓട്ടം, സൈക്ലിങ് പോലുള്ള എയറോബിക് വ്യായാമങ്ങളും ഭാരം ഉയര്‍ത്തല്‍, ബോഡി വെയ്‌റ്റ് വ്യായാമങ്ങള്‍ പോലുള്ള സ്‌ട്രെങ്‌ത് ട്രെയ്‌നിങ്ങും ഇതിനു സഹായിക്കുന്നു.
എന്നാൽ, ഓരോ ആളിന്റെയും ആരോഗ്യസ്ഥിതി വ്യത്യാസമായതിനാൽ എല്ലാവർക്കു ഈ രീതി ഫലപ്രദമാകണമെന്നില്ല. മാത്രമല്ല, പല രോഗങ്ങൾ ഉള്ളവർക്കും ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും. അതിനാൽ ഡോക്ടറിന്റെ നിർദേശം സ്വീകരിച്ച ശേഷം മാത്രം ഈ ഡയറ്റ് പിന്തുടരുന്നതാണ് നല്ലത്.