ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ 2023ലെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പിവി. ചന്ദ്രന്. 11,111 രൂപയും ശിൽപവും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം ഗുരുവായൂർ സത്യാഗ്രഹത്തിന്റെ 93ാം വാർഷികത്തോടനുബന്ധിച്ച് നവംബർ രണ്ടിന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകസമിതി ചെയർമാൻ മൗനയോഗി ഡോ.എ ഹരിനാരായണനും കൺവീൻ ഷാജു പുതൂരും അറിയിച്ചു.
ദേശീയപ്രസ്ഥാനവുമായി ചേർന്ന് രാഷ്ട്രീയ സാമൂഹിക- സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത മാതൃഭൂമി സാരഥി എന്ന നിലയിലും വാണിജ്യ-സേവന രംഗത്തെ ശക്തമായ സാന്നിധ്യമെന്ന നിലയിലും അരനൂറ്റാണ്ടിലേറെ കാലമായി പി.വി. ചന്ദ്രന്റെ അടയാളപ്പെടുത്തലുകൾ നിസ്തുലമാണെന്ന് പുരസ്‌കാര നിർണയ സമിതി അംഗങ്ങളായ ഡോ. എം. ലീലാവതി. സി. രാധാകൃഷ്ണൻ. ഡോ: പി.വി. കൃഷ്ണൻ നായർ എന്നിവർ വിലയിരുത്തി.
English summary : The 2023 Kelapaji Award goes to PV. Chandran