web analytics

ഇത്രയും ധൈര്യം ശശിക്ക് മാത്രമെ കാണു… വീണ്ടും ബിജെപി സർക്കാരിനെ പ്രശംസിച്ച് കോൺ​ഗ്രസ് എം.പി

ബിജെപിസർക്കാരിനെ പ്രശംസിച്ച് വീണ്ടും ശശി തരൂർ രംഗത്ത്. കോവിഡ് 19 കാലത്തെ വാക്സിൻ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയർത്തിയെന്നാണ് ശശി തരൂർ പറഞ്ഞത്.

നിർണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങൾ ചെയ്യാത്ത നിലയിൽ 100 ലധികം രാജ്യങ്ങൾക്ക് ഇന്ത്യ വാക്സിൻ നൽകി, സഹായഹസ്‌തം നീട്ടിയതിലൂടെ ലോകരാജ്യങ്ങൾക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും തരൂർ പറഞ്ഞു.

ദി വീക്കിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ പ്രശസം. തരൂരിൻ്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി പ്രവർത്തകരും രംഗത്ത് വന്നു.

എന്നാൽ ഈ അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ ശശി തരൂരിനെ കോൺഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പുനെവാലെ പ്രതികരിച്ചു.

നേരത്തെ തരൂർ നരേന്ദ്രമോദിയെ പ്രശംസിച്ച് രം​ഗത്തെത്തിയത് വൻ വാർത്തയായി മാറിയിരുന്നു. റഷ്യ യുക്രെയിൻ യുദ്ധത്തിൽ മോദിയുടേത് ശരിയായ നയമെന്നാണ് അന്ന് ശശി തരൂർ പറഞ്ഞത്.

ഡൽഹിയിൽ നടന്ന റായിസിന ഡയലോഗിൽ സംസാരിക്കുന്നതിനിടെയായിരുന്നു തരൂരിന്റെ പ്രതികരണം. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ നയതന്ത്ര വിദഗ്ധർ പങ്കെടുത്ത റായിസിന ഡയലോഗിലെ തരൂരിന്റെ പ്രസ്താവന കോൺഗ്രസിൽ തലവേദനയായിട്ടുണ്ട്.

രാഹുൽ ഗാന്ധി നേരിൽ കണ്ട് സംസാരിച്ചിട്ടും മല്ലികാർജുൻ ഖാർഗെ മുന്നറിയിപ്പ് നൽകിയിട്ടും ബിജെപി സ്തുതി തുടരുകയാണ്കോൺഗ്രസ് എംപി ശശി തരൂർ.

നേരത്തെറഷ്യ – യുക്രൈൻ യുദ്ധത്തിന് അറുതി വരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനെയാണ് തരൂർ പുകഴ്ത്തിയത്.

റഷ്യൻ പ്രസിഡന്റിനേയും യുക്രൈയ്ൻ പ്രസിഡന്റിനേയും രണ്ടാഴ്ചയ്ക്കിടെ നേരിൽ കണ്ടത് വലിയ കാര്യമാണെന്നും രണ്ട് രാജ്യവുമായി ഒരേപോലെ ബന്ധം തുടരുന്നത് പ്രധാനമന്ത്രിയുടെ വലിയ വിജയമാണെന്നും തരൂർ പറഞ്ഞു.

മോദിയുടെ നയത്തെ എതിർത്തത് അബദ്ധമായി പോയി എന്നും തരൂർ ഏറ്റുപറഞ്ഞു. ഡൽഹിയിൽ നടന്ന റായ്‌സീന ഡയലോഗിലാണ് കോൺഗ്രസ് എംപി ഇക്കാര്യം പറഞ്ഞത്.

റഷ്യൻ യുക്രൈയ്ൻ യുദ്ധത്തിൽ താൻ സ്വീകരിച്ച നിലപാട് തെറ്റായി പോയി, ഇതിൽ നാണക്കേടുണ്ട്. മോദിയുടെ നയമായിരുന്നു ശരി. അത് താൻ സ്വീകരിക്കുന്നതായും തരൂർ പറഞ്ഞു.

ശശി തരൂരിന്റെ ഈ അഭിപ്രായം ബിജെപി പ്രവർത്തകർ വലിയ രീതിയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇപ്പോഴാണ് തരൂരിന് കാര്യങ്ങൾ മനസിലാക്കിയതെന്നാണ് ബിജെപിയുടെ പ്രചരണം.

കേരളത്തിലും ബിജെപി ഇതിനെ വലിയ രീതിയിൽ ആയുധമാക്കുന്നുണ്ട്. ഇതോടെ കോൺഗ്രസ് കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img