web analytics

കഴകം ജോലി​ക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചു; ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാരുടെ സമരം

കൊച്ചി: സംസ്ഥാന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി കഴകം ജോലി​ക്ക് ഈഴവ സമുദായക്കാരനെ നിയമിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ തന്ത്രിമാരുടെ ‘സമരം”.

കഴകക്കാരൻ ചുമതലയേറ്റ ഫെബ്രുവരി​ 24 മുതൽ തന്ത്രിമാർ ക്ഷേത്രം ബഹി​ഷ്കരി​ച്ചു. കഴകക്കാരനെ മാറ്റി​യശേഷം ഇന്നലെ രാവി​ലെയാണ് പ്രതി​ഷ്ഠാ ചടങ്ങുകൾക്ക് മുന്നോടി​യായ ശുദ്ധി​ക്രി​യകൾക്ക് പോലും തന്ത്രി​മാർ തയ്യാറായത്.

തന്ത്രി​മാരും കൂടൽമാണിക്യം ദേവസ്വം മാനേജ്മെന്റ് കമ്മിറ്റിയുമായി വ്യാഴാഴ്ച മൂന്നു മുതൽ രാത്രി 9വരെ നടന്ന മാരത്തൺ ചർച്ചകൾക്കുശേഷം കഴകം തസ്തികയിലുള്ള ഈഴവ സമുദായാംഗമായ മാലകെട്ടുകാരനെ ഓഫീസ് അറ്റൻഡന്റാക്കി മാറ്റി​​. അടിച്ചുതളിക്കാരനായ പിഷാരടി സമുദായാംഗത്തിന് പകരം ചുമതല നൽകുകയായിരുന്നു.

കേരളത്തി​ലെ അതിപുരാതനമായ ക്ഷേത്രങ്ങളിൽപ്പെട്ടതാണ് കൂടൽമാണിക്യം. ഭരതനാണ് പ്രതി​ഷ്ഠ. ആറ് തന്ത്രി കുടുംബങ്ങളിലെ തന്ത്രിമാർക്ക് മാറിമാറിയാണ് ചുമതല. നാളെയാണ് പ്രതി​ഷ്ഠാദി​നം. ഇതി​​ന് മുന്നോടി​യായി​ തന്ത്രി​പൂജകൾ പതി​വാണ്.

സംസ്ഥാനത്തെ അഞ്ച് ദേവസ്വം ബോർഡുകളി​ലൊന്നായ കൂടൽമാണി​ക്യം ദേവസ്വത്തി​ൽ സർക്കാർ നാമനി​ർദ്ദേശം ചെയ്യുന്ന ഏഴു പേരാണ് അംഗങ്ങളായുള്ളത്. ഇതി​ലൊരാൾ തന്ത്രി​മാരുടെ പ്രതി​നി​ധി​യാണ്.

ആറു പേർ ഇടതുപക്ഷ നേതാക്കളും. പ്രതി​ഷ്ഠാദി​നവും ഉത്സവച്ചടങ്ങുകളും ബഹി​ഷ്കരി​ക്കുമെന്ന തന്ത്രി​മാരുടെ ഭീഷണി​ക്ക് മുന്നി​ൽ ബോർഡ് കീഴടങ്ങുകയായിരുന്നു. പി​ന്നാക്ക സമുദായാംഗമായ ചെയർമാനും സവർണസമുദായത്തി​ൽപ്പെട്ട ഒരംഗവും മാത്രമാണ് തന്ത്രി​മാരെ നിലവിൽ എതി​ർത്തത്. പട്ടി​കജാതി​ പ്രതി​നി​ധി​ ഹാജരായി​രുന്നി​ല്ല.

കഴകം ജോലി​ക്ക് പി​ന്നാക്കക്കാരനെ നി​യമി​ച്ചതി​നെതി​രെ ആറു തന്ത്രി​മാരും ചേർന്ന് ദേവസ്വം മാനേജ്മെന്റ് കമ്മി​റ്റി​ക്ക് കത്തു നൽകിയിരുന്നു​. ”നടക്കാൻ പാടി​ല്ലാത്ത കാര്യങ്ങൾ ക്ഷേത്രത്തി​ൽ നടന്നു. താംബൂല പ്രശ്നത്തി​നും തന്ത്രി​മാരുടെ അഭി​പ്രായങ്ങൾക്കും എതി​രാണ് ഈ തീരുമാനം. മാറ്റമുണ്ടാകും വരെ ക്ഷേത്രത്തി​ലെ ഒരുക്രി​യകളും ചെയ്യി​ല്ല”” എന്നായിരുന്നു കത്തി​ലെ ഭീഷണി​.

ഇതേത്തുടർന്നാണ് തന്ത്രിമാരെ ചർച്ചയ്ക്ക് വി​ളി​ച്ചത്.കഴകം തസ്തി​കയി​ൽ മാലകെട്ടുകാരനായി നി​യമി​തനായ തിരുവനന്തപുരം ആര്യനാട് സ്വദേശി വി.ഐ. ബാലുവി​ന് ചുമതലയേറ്റപ്പോൾ മുതൽ അമ്പലവാസി​കളായ മറ്റു ജീവനക്കാർ എതിർപ്പ് പ്രകടിപ്പിക്കുകയായിരുന്നു.

അപേക്ഷ ചോദി​ച്ചു വാങ്ങി​ ഓഫീസി​ലേക്ക് മാറ്റി​യശേഷം മാധ്യമങ്ങളോട് പ്രതി​കരി​ക്കാൻ ബാലുവും തയ്യാറായി​ല്ല.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img