web analytics

‘എന്റെ യാത്രയുടെ മനോഹരമായ ഭാഗമായതിന് നന്ദി’ : ആരാധകരുടെ പിറന്നാൾ സ്നേഹത്തിന് മറുപടിയുമായി മോഹൻലാൽ

ഇന്ന് മോഹൻലാലിന്റെ 64 മത് ജന്മദിനമായിരുന്നു. വെള്ളിത്തിരയിൽ തൊട്ടതെല്ലാം പൊന്നാക്കിയ നടന്ന വിസ്മയത്തിന് നിരവധി പ്രമുഖരാണ് പിറന്നാൾ ആശംസകൾ നേർന്നത്. സിനിമ രംഗത്തെയും സാംസ്കാരിക രംഗത്തെയും നിരവധി ആളുകൾ മോഹൻലാലിന് ആശംസകൾ നേർന്നു. വിവിധ ഫാൻ അസോസിയേഷനുകൾ വഴി ആരാധകരും തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ നേർന്നു. ഇപ്പോൾ പ്രിയപ്പെട്ടവരുടെ ആശംസകൾക്ക് സ്നേഹപൂർവ്വമായ മറുപടി നൽകിയിരിക്കുകയാണ് താരം.

താരത്തിന്റെ മറുപടി ഇങ്ങനെ:

‘ഓരോ ജന്മദിനവും എന്നെ ചുറ്റിപ്പറ്റിയുള്ള സ്നേഹത്തിൻ്റെയും ഊഷ്മളതയുടെയും മനോഹരമായ ഓർമ്മപ്പെടുത്തലാണ്. നിങ്ങളുടെ ആശംസകൾക്കും എൻ്റെ യാത്രയുടെ മനോഹരമായ ഭാഗമായതിനും എല്ലാവർക്കും നന്ദി’. മോഹൻലാൽ സമൂഹ മാധ്യമത്തിൽ കുറിച്ചു.

Read also: ‘ഹാപ്പി ബർത്ത്ഡേ ഡിയർ ലാൽ ‘ ! ലാലേട്ടന് പിറന്നാൾ ആശംസകൾ നേർന്നു മമ്മുക്ക; ജന്മദിന നിറവിൽ മലയാളത്തിന്റെ നടന്ന വിസ്മയം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img