കണ്ണൂർ: സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിക്കു പിന്നാലെ തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍മാരെ സ്ഥലം മാറ്റി. എസ് ഐമാരായ ദീപ്തി വി.വി, അഖില്‍ ടി.കെ എന്നിവർക്കെതിരെയാണ് നടപടി. ഫെബ്രുവരി ഇരുപതാം തിയതി തലശ്ശേരി മണോളിക്കാവില്‍ ബിജെപിയും സിപിഎം തമ്മില്‍ സംഘർഷം നടന്നിരുന്നു.
സംഘർഷത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസുകാരെ സിപിഎം പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു. ‘കേരളം ഭരിക്കുന്നത് ഞങ്ങളാണ്, കാവില്‍ കയറി കളിക്കണ്ട, കാവില്‍ കയറി കളിച്ചാല്‍ സ്‌റ്റേഷനില്‍ ഒരൊറ്റ പോലീസുകാരും കാണില്ല’ എന്ന് സിപിഎം പ്രവര്‍ത്തകര്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തി. ഇതിനു പിന്നാലെ പ്രവർത്തകർക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
സംഘർഷത്തിൽ സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 82 രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിന്റെ കേസ് നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് രണ്ട് എസ്‌ഐമാർക്കെതിരെ നടപടിയെടുത്തത്. ദീപ്തിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലേക്കും അഖിലിനെ കൊളവള്ളൂരിലേക്കുമാണ് സ്ഥലംമാറ്റിയത്.