കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണം
കൊല്ലം: വെട്ടിക്കവലയിൽ നടന്ന ഒരു പൊതുപരിപാടിയിൽ നടത്തിയ പ്രസംഗത്തിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാറിനെ പുകഴ്ത്തുകയും അദ്ദേഹത്തിനായി വോട്ട് അഭ്യർത്ഥിക്കുകയും ചെയ്ത സംഭവത്തിൽ കോൺഗ്രസിൽ നിന്നും പുറത്തായ തലച്ചിറ അസീസ് കേരള കോൺഗ്രസ് ബിയിലേക്ക്.
ഞായറാഴ്ചയായിരുന്നു അസീസിനെ പാർട്ടി പുറത്താക്കിയത്. പിന്നാലെയായിരുന്നു കേരള കോൺഗ്രസ് ബിയിലേക്ക് തലച്ചിറ അസീസ് കളം മാറ്റി ചവിട്ടിയത്. ഇദ്ദേഹത്തെ ഇന്ന് തലച്ചിറയിലെ വീട്ടിൽ നേരിയട്ടെത്തി മന്ത്രി ഗണേഷ് കുമാർ പാർട്ടിയിലേക്ക് ക്ഷണിക്കും.
സംഭവത്തിന് പിന്നാലെ കോൺഗ്രസ് കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് അബ്ദുൾ അസീസിനെ നീക്കിയിരുന്നു. പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
ഞായറാഴ്ച കോൺഗ്രസ് നേതൃത്വം അസീസിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഉടൻതന്നെ അദ്ദേഹം കേരള കോൺഗ്രസ് (ബി)യിലേക്ക് ചേക്കേറുകയായിരുന്നു.
ഇന്ന് തലച്ചിറയിലെ വീട്ടിലെത്തി മന്ത്രി ഗണേഷ് കുമാർ അസീസിനെ പാർട്ടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
വിവാദ പ്രസംഗത്തിന് പിന്നാലെ അസീസിനെ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും കോൺഗ്രസ് പുറത്താക്കിയിരുന്നു.
മന്ത്രിയും വേദിയിലിരിക്കെ നടത്തിയ പ്രസംഗത്തിൽ, “ഗണേഷ് കുമാർ കായുള്ള മരമാണ്, കായ്ക്കാത്ത മച്ചി മരങ്ങളെ തിരിച്ചറിയണം” എന്നായിരുന്നു അസീസിന്റെ വാക്കുകൾ.
ഗണേഷിനെ വീണ്ടും നിയമസഭയിലേക്ക് വിജയിപ്പിക്കണമെന്നും അദ്ദേഹം പരസ്യമായി ആഹ്വാനം ചെയ്തു. ഇത് സദസ്സിലും വേദിയിലും അമ്പരപ്പ് സൃഷ്ടിച്ചു. കോൺഗ്രസ് നേതാവിന്റെ പ്രസ്താവന പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണെന്ന തരത്തിൽ വ്യാപക ചർച്ച ഉണ്ടായി.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു കോൺഗ്രസ് പഞ്ചായത്ത് പ്രസിഡന്റ് എൽഡിഎഫ് മന്ത്രിക്കായി വോട്ട് തേടിയത് പാർട്ടി വിരുദ്ധ നടപടിയാണെന്ന് മണ്ഡലം കമ്മിറ്റി വിലയിരുത്തുകയായിരുന്നു.
അസീസ് പാർട്ടി വിരുദ്ധ പ്രവർത്തനം ആവർത്തിക്കുന്നുവെന്നാരോപിച്ചാണ് പുറത്താക്കൽ.
പ്രസംഗം കേട്ട് ഒടുവിൽ വേദിയിലും സദസ്സിലും ഉണ്ടായിരുന്നവരിൽ അമ്പരപ്പ് ഉണ്ടാക്കിയാണ് ഗണേഷ് കുമാറിനെ വീണ്ടും നിയമ സഭയിലേക്ക് തെരഞ്ഞെടുക്കണമെന്ന് അബ്ദുൾ അസീസ് വോട്ട് അഭ്യർത്ഥിച്ചത്.
ഗണേഷ് കുമാറിനെ കായ് ഫലമുള്ള മരമെന്ന് വിശേഷിപ്പിച്ച പ്രസിഡൻറ് ചില മച്ചി മരങ്ങൾ വോട്ട് അഭ്യർത്ഥിച്ച് വരുമെന്നും തുറന്നടിച്ചു.
ആരാണ് മച്ചി മരമെന്ന് വ്യക്തമാക്കിയില്ലെങ്കിലും പ്രധാന പ്രതിപക്ഷം കോൺഗ്രസ് ആയതിനാൽ വിരൽ ചൂണ്ടുന്നത് അവിടേക്ക് തന്നെയെന്നാണ് ജനങ്ങൾക്കിടയിലെ അടക്കം പറച്ചിൽ.
തദ്ദേശ തെരഞ്ഞെടുപ്പ് പതിവാതിലിൽ നിൽക്കെ എൽഡിഎഫ് മന്ത്രിക്ക് വോട്ട് അഭ്യർത്ഥിച്ച് കോൺഗ്രസിൻറെ പഞ്ചായത്ത് പ്രസിഡൻറ് നടത്തിയ പ്രസംഗം നാട്ടിലാകെ ചർച്ചയായിരുന്നു.
ഇദ്ദേഹം പാർട്ടി വിരുദ്ധ നടപടി ആവർത്തിക്കുന്നുവെന്നാണ് മണ്ഡലം കമ്മിറ്റിയും ആരോപിച്ചത്. പിന്നാലെയായിരുന്നു ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്.
English Summary
Thalachira Azeez, expelled from Congress for publicly praising Transport Minister K.B. Ganesh Kumar and appealing votes for him, has now joined Kerala Congress (B). The controversial speech took place at a public event in Vettikavala. Congress removed him from both the party and Panchayat President post, calling it anti-party activity. Ganesh Kumar is set to formally welcome Azeez into the party.









