web analytics

ഇളനീർ അത്ര കൂളല്ലാ; തൊട്ടാൽ പൊള്ളും

ഇളനീർ അത്ര കൂളല്ലാ; തൊട്ടാൽ പൊള്ളും

വേനല്‍ച്ചൂട് ശക്തമായതോടെ കല്ലറ മേഖലയിലെ ഇളനീര്‍ വിലയില്‍ കുത്തനെ വര്‍ധന. 

ഒരാഴ്ച മുന്‍പ് 35 രൂപയ്ക്ക് ലഭിച്ചിരുന്ന ഇളനീര്‍ ഇപ്പോള്‍ 50 രൂപയായി ഉയര്‍ന്നു. വലിയ ഇളനീരിന് 60 രൂപ വരെ നല്‍കേണ്ട അവസ്ഥയാണ്.

കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇളനീര്‍ വിലയില്‍ 10 മുതല്‍ 15 രൂപ വരെ വര്‍ധനയുണ്ടായതായി വ്യാപാരികള്‍ പറയുന്നു. 

മാസങ്ങളായി ഉയര്‍ന്ന നിലയില്‍ തുടരുന്ന തേങ്ങ വിലയും ഉപഭോക്താക്കള്‍ക്ക് ഇരട്ട പ്രഹരമായി മാറുകയാണ്.

തേങ്ങയ്ക്കും ഇളനീരിനും കടുത്ത ക്ഷാമമാണ് നേരിടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. 

വിളവെടുപ്പ് ഗണ്യമായി കുറഞ്ഞതോടെ ഒരിടവേളയില്‍ തേങ്ങയുടെ വില കിലോഗ്രാമിന് 75 രൂപ വരെ എത്തിയിരുന്നു. 

തമിഴ്‌നാട് ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവും കാര്യമായി കുറഞ്ഞിട്ടുണ്ട്.

പൊള്ളാച്ചിയില്‍നിന്ന് ഇളനീര്‍ എത്തുന്നുണ്ടെങ്കിലും ഗതാഗത ചെലവ് കൂടുതലായതിനാല്‍ വില കുറയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. 

അതേസമയം, കുരങ്ങുശല്യം രൂക്ഷമായതോടെ നാട്ടിന്‍പുറങ്ങളില്‍ പോലും ഇളനീരും തേങ്ങയും ലഭ്യമാകുന്നില്ല.

വേനല്‍ച്ചൂട് കൂടുന്നതിനനുസരിച്ച് ഇളനീര്‍ വില്‍പനയും വര്‍ധിക്കുകയാണ്.

 വേനല്‍ക്കാല അസുഖങ്ങള്‍ കൂടുതലായതും കൂടുതല്‍ ആളുകള്‍ ഇളനീര്‍ തേടിയെത്താന്‍ കാരണമായി. ഇനി രണ്ടുമാസത്തോളം കൂടി ചൂട് തുടരുമെന്നതിനാല്‍ ഇളനീര്‍ വില അടുത്തകാലത്ത് കുറയാന്‍ സാധ്യതയില്ലെന്നും വ്യാപാരികള്‍ അറിയിച്ചു.

നിലവിലെ വില (ഏകദേശം)

ഇളനീര്‍ വില – 50 രൂപ

ഒരാഴ്ച മുന്‍പ് – 35 രൂപ

വലിയ ഇളനീര്‍ – 60 രൂപ

തേങ്ങ – കിലോഗ്രാമിന് 75 രൂപ (വിളവെടുപ്പ് കുറഞ്ഞ സമയത്ത്)

English Summary

Tender coconut prices have increased sharply in Kallara as summer heat boosts demand. The price has risen from ₹35 last week to ₹50 now, while large tender coconuts cost up to ₹60. Traders cite poor harvest, shortage of coconuts, reduced supply from other states and higher transport costs as major reasons. Prices are unlikely to fall in the coming months as summer is expected to continue.

tender-coconut-price-hike-kallara-summer-shortage

tender coconut price, elaneer price hike, coconut shortage kerala, summer demand coconut, kallara news, agriculture price news, kerala local news

spot_imgspot_img
spot_imgspot_img

Latest news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

Other news

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള ഡൽഹി ചരടുവലികളുടെ ഇൻസൈഡ് സ്റ്റോറി

ഭരണം കിട്ടിയതിന് പിന്നാലെ കോൺഗ്രസിൽ പുതിയ പടലപ്പിണക്കം! കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തിനായുള്ള...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ പോലീസ് കാവലിന് ഒടുവിൽ അന്ത്യം

ബാറ്ററി പോലുമില്ല, കട്ടപ്പുറത്തായ ജീപ്പ് ഇനി കെട്ടിവലിച്ചു കൊണ്ടുപോകണം! പിണറായിയുടെ വീട്ടുപടിക്കലെ വിചിത്രമായ...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

Related Articles

Popular Categories

spot_imgspot_img