web analytics

നീന്തലിൽ ചരിത്രം കുറിച്ച് പത്ത് വയസുകാരി; കൈകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നീന്തിക്കടന്നത് 4 മിനിറ്റുകൊണ്ട്; വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച്  വൈഗ

പെരുമ്പാവൂർ: പത്ത് വയസുകാരി കൈകൾ ബന്ധിച്ചു വേമ്പനാട്ട് കായൽ നീന്തിക്കടന്നത് 4 മിനിറ്റുകൊണ്ട്.  രായമംഗലം ചിറപ്പടി സുമേഷ് നായരുടെയും നീതുവിന്റെയും മകൾ വൈഗ സുമേഷാണ് താരം. പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂളിലെ 5 -ാംക്ലാസ് വിദ്യാർത്ഥിനിയാണ് വൈഗ സുമേഷ്. ഒരു മണിക്കൂർ 4 മിനിറ്റ് കൊണ്ടാണ് കൈകൾ ബന്ധിച്ചു ഏഴ് കിലോമീറ്റർ നീന്തിക്കടന്നത്. രാവിലെ 8.19ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് നീന്തിയത്. നീന്തൽ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചത്. കൈകൾ ബന്ധിച്ച് ഏഴു കിലോമീറ്റർ നീന്തി കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയും ഏറ്റവും വേഗത്തിൽ ചെയ്ത വ്യക്തിയും ആദ്യത്തെ പെൺകുട്ടിയും എന്ന റെക്കോ‌ഡാണ് വൈഗ നേടിയത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ  ബിജു തങ്കപ്പൻ ആണ് പരിശീലകൻ. അനുമോദന സമ്മേളനം പെരുമ്പാവൂർ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സീനി റോസ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ തൊടുപുഴ ന്യൂമാൻ കോളേജ് പ്രൊഫസർ ഡോ: സിസ്റ്റർ നോയൽ റോസ്, സ്മിത അനിൽകുമാർ, കെ,​എസ്. സിയാദ് എന്നിവർ സംസാരിച്ചു.

Read Also:തൃശ്ശൂർപൂരത്തിന് പോലീസ് ഇടപെടൽ; സർവത്ര പരാതികൾ വന്നതോടെ ഇടപെട്ട് മുഖ്യമന്ത്രി; കമ്മീഷണർക്കും അസിസ്റ്റൻ്റ് കമ്മീഷണർക്കും സ്ഥലം മാറ്റം; പരാതികൾ സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കണമെന്നും നിർദേശം

spot_imgspot_img
spot_imgspot_img

Latest news

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

Other news

ന്യൂയോർക്കിലും ഇനി ‘റേഷൻ കട’! കോർപ്പറേറ്റുകളെ പൂട്ടാൻ മംദാനി; ഞെട്ടിത്തരിച്ച് അമേരിക്ക

ന്യൂയോർക്ക്: ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനമായ ന്യൂയോർക്കിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മേയർ സൊഹ്‌റാൻ...

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം

ബന്ധുവീട്ടിലേക്ക് പോയെന്ന് കരുതി തിരച്ചിൽ വൈകി; സ്ത്രീക്ക് കാട്ടിൽ ദാരുണാന്ത്യം വയനാട്: വീടുവിട്ടിറങ്ങിയ...

അർധരാത്രി വീട്ടമ്മയുടെ നേർക്ക് ബോംബേറ്; ലക്ഷ്യം തെറ്റി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കണ്ണൂർ: നാടിനെ നടുക്കി വീണ്ടും ബോംബ് ആക്രമണം. കൂത്തുപറമ്പ് മെരുവമ്പായിൽ അർധരാത്രിയിൽ...

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം

കലഹസാധ്യത, നഷ്ടം, മാനസിക വിഷമം; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 17, 2026: ഇന്നത്തെ...

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ് ലോകത്തിന് ഭീഷണിയാകുന്നു

ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ പട്ടിണിയും ഇരുട്ടും ഫലം; ഖത്തർ ധനമന്ത്രിയുടെ മുന്നറിയിപ്പ്...

Related Articles

Popular Categories

spot_imgspot_img