web analytics

മലയാളികൾ സഞ്ചാരിച്ചിരുന്ന ടെംപോ ട്രാവലർ കാശ്മീരിൽ അപകടത്തിൽപ്പെട്ടു;കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം; 14 പേർക്ക് പരുക്കേറ്റു; 12 പേർ മലയാളികൾ; 6 പേരുടെ നില ​ഗുരുതരം

കോഴിക്കോട്: കാശ്മീരിൽ മലയാളികൾ സഞ്ചാരിച്ചിരുന്ന വാ​ഹനം അപകടത്തിൽപ്പെട്ട് ഒരു മരണം. കോഴിക്കോട് നാദാപുരം ഇയ്യങ്കോട് പുത്തൻപീടികയിൽ സഫ്‌വാൻ (23) ആണു മരിച്ചത്. നാട്ടിൽനിന്നു വിനോദയാത്ര പോയപ്പോഴായിരുന്നു അപകടം.വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം ബെനിഹാളിലാണ് അപകടത്തിൽപ്പെട്ടത്. 14 പേർക്ക് പരുക്കേറ്റു. ഇവരിൽ 12 പേർ മലയാളികളാണ്. തിരുവനന്തപുരത്തെ ഐടി കമ്പനിയിൽ ജീവനക്കാരനാണ് സഫ്‌വാൻ. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. മലപ്പുറം ജാമിയ സലഫിയ ഫാർമസി കോളജിലെ പൂർവ വിദ്യാർഥികളാണ് അപകടത്തിൽപെട്ടവരിൽ ആറുപേർ. ബുധനാഴ്ച വൈകിട്ടോടെ ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് വരികയായിരുന്ന ടെംപോ ട്രാവലർ ബനിഹാളിലെ ഷബൻബാസ് മേഖലയിൽ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കേരളത്തിൽ നിന്നുള്ള 12 വിനോദസഞ്ചാരികളടക്കം 16 യാത്രക്കാരാണ് വാഹനത്തിലുണ്ടായിരുന്നത്.

Read Also: ആർഎൽവി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ സർക്കാർ വിശദീകരണം തേടി ഹൈക്കോടതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img