web analytics

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!

28 ദിവസത്തെ റീചാർജ് ‘ഗെയിം’ അവസാനിക്കുന്നു; ഇനി നിർബന്ധം 30 ദിവസത്തെ പ്ലാൻ!

ന്യൂഡൽഹി: മൊബൈൽ ഉപഭോക്താക്കളെ വർഷത്തിൽ 13 തവണ റീചാർജ് ചെയ്യിപ്പിച്ചിരുന്ന 28 ദിവസത്തെ പ്ലാൻ സംവിധാനത്തിന് ഒടുവിൽ നിയന്ത്രണം. ഇനി മുതൽ ടെലികോം കമ്പനികൾ നിർബന്ധമായും 30 ദിവസത്തെ പ്ലാനുകൾ അവതരിപ്പിക്കണമെന്ന നിർദ്ദേശമാണ് കേന്ദ്ര ടെലികോം മന്ത്രാലയം നൽകിയിരിക്കുന്നത്.

പുതിയ തീരുമാനത്തോടെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസമാണ് ലഭിക്കുന്നത്. ഇതുവരെ 28 ദിവസത്തെ ചക്രം കാരണം ഒരു വർഷത്തിൽ 13 തവണ റീചാർജ് ചെയ്യേണ്ടി വന്നിരുന്നു. എന്നാൽ ഇനി 12 തവണ മാത്രം റീചാർജ് ചെയ്താൽ മതിയാകും.

ഈ വിഷയത്തിൽ പാർലമെന്റിൽ ശക്തമായി ഇടപെട്ടതിന്റെ ഫലമായാണ് തീരുമാനം വന്നതെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി. 2025 ഡിസംബർ 17ന് ലോക്സഭയിൽ ആദ്യമായി വിഷയം ഉയർത്തുകയും പിന്നീട് ബജറ്റ് സമ്മേളനത്തിനിടയിലും തുടർ ഇടപെടൽ നടത്തുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

അതേസമയം, വിഷയത്തിൽ എഎപി എംപി രാഘവ് ഛദ്ദയും ഇടപെട്ടിരുന്നുവെന്ന അവകാശവാദങ്ങളും ഉയരുന്നുണ്ട്. എന്നാൽ തുടക്കം മുതൽ വിഷയമുയർത്തിയത് കൊടിക്കുന്നിൽ സുരേഷ് തന്നെയാണെന്നാണ് മറുവാദം.

പുതിയ നിർദ്ദേശം നടപ്പിലാകുന്നതോടെ ടെലികോം കമ്പനികളുടെ പഴയ രീതിക്ക് മാറ്റമുണ്ടാകുകയും ഉപഭോക്താക്കൾക്ക് സാമ്പത്തികമായി ഗുണം ചെയ്യുകയും ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.

English Summary

The Indian telecom ministry has directed companies to introduce mandatory 30-day recharge plans, ending the 28-day cycle that forced users to recharge 13 times a year. The move is expected to benefit consumers by reducing extra expenses. MP Kodikunnil Suresh claimed credit for raising the issue in Parliament.

spot_imgspot_img
spot_imgspot_img

Latest news

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

Other news

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

കോടതി കയറി വിവാഹം കഴിച്ചു, ഒടുവിൽ ദുരൂഹമരണവും; ഗ്രേറ്റർ നോയിഡയിൽ നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി

നവവധുവിന്റെ മരണം സ്വത്ത് തട്ടിയെടുക്കാൻ ഭർത്താവ് കൊലപ്പെടുത്തിയെന്ന് പരാതി ഉത്തർപ്രദേശിലെ...

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; എഞ്ചിന് തീപിടിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന് മുന്നിൽ അജ്ഞാതൻ; യുവാവിനെ വിമാനം ഇടിച്ചുതെറിപ്പിച്ചു; അമേരിക്കയിലെ ഡെൻവർ...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

കറ്റാനത്ത് നടുറോഡിൽ ഗുണ്ടാവിളയാട്ടം: സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു

സ്കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി മൂന്ന് പവന്റെ താലിമാല കവർന്നു. ആലപ്പുഴ ജില്ലയിലെ കറ്റാനത്ത്...

Related Articles

Popular Categories

spot_imgspot_img