മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപമാണ് തേയില തോട്ടത്തിന് തീപിടിച്ചത്. ഗ്ലെൻ ലെവൻ എസ്റ്റേറ്റിലെ ഒരേക്കർ സ്ഥലത്തുള്ള 300 തേയിലച്ചെടികൾ കത്തിനശിച്ചതായി മാനന്തവാടി ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പറഞ്ഞു.
വൈദ്യുതി ലൈനിലെ ഷോർട്ട് സർക്യൂട്ട് കാരണം തോട്ടത്തിലെ ഉണങ്ങി നിന്ന അടിക്കാടുകൾക്കിടയിലേക്ക് തീപ്പൊരി വീണതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടൻ തന്നെ ഫയർഫോഴ്‌സിൻറെ രണ്ട് യൂണിറ്റുകൾ സ്ഥലത്ത് എത്തി ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്. വെള്ളമെത്തിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ അടിക്കാടുകൾ അടക്കം നീക്കി തീ നിയന്ത്രണ വിധേയമാക്കി.