ചില ഭക്ഷണം പഴകുമ്പോൾ ടേസ്റ്റ് കൂടാൻ കാരണം

ഇന്നലെ തയ്യാറാക്കിയ കറി എത്ര രുചികരമാണെങ്കിലും അടുത്തദിവസമാണ് അതിനു രൂചികൂടുന്നത് എന്ന് അവകാശപ്പെടുന്ന കുറച്ചുപേർ ഉണ്ട് . തലേന്നത്തെ മീൻ കറിയും പഴങ്ക‌ഞ്ഞിയും തൈരുമെല്ലാം കഴിക്കുന്നതിനെ കുറിച്ച് ഗൃഹാതുരമായി സംസാരിക്കുന്നവരായിരിക്കും ഇവർ . എന്നാൽ മറ്റു ചിലർ ഉണ്ട് ഭക്ഷണം പഴകിയത് കഴിക്കാൻ വലിയ പ്രയാസമായിരിക്കും ഈകൂട്ടർക്ക് . രുചിയിലോ ഗന്ധത്തിലോ വ്യത്യാസം അനുഭവപ്പെടുമ്പോൾ അത്തരം ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് . പുളിപ്പിച്ചും സൂക്ഷിച്ച് വച്ച് കുറുക്കിയും കഴിക്കുന്ന വിഭവങ്ങളിലധികമുള്ള വിഭവങ്ങളെല്ലാം തന്നെ ഫ്രിഡ്ജിൽ വച്ചാലും നിശ്ചിത കാലയളവിലേക്കേ ഉപയോഗിക്കാവൂ. അതല്ലെങ്കിൽ ഭക്ഷ്യവിഷബാധ വരാൻ സാധ്യതകളേറെയാണ്. ഇക്കാര്യം ഏവരും പ്രത്യേകം ശ്രദ്ധിക്കുക. എന്നാൽ എന്തുകൊണ്ടാണ് പഴകിയ ഭക്ഷണത്തിന് രൂചി കൂടുതൽ എന്ന് അറിയുമോ ? സത്യത്തിൽ ഇങ്ങനെ പഴയ ഭക്ഷണം കഴിക്കുന്നതിൽ രുചി തോന്നാൻ ചില കാരണങ്ങളുണ്ട്.

കറി കട്ടിയാകുന്നത്

പഴകുമ്പോൾ പല കറികളും മറ്റും കട്ടിയാകും. ഇതും രുചി കൂട്ടാൻ കാരണമാകും. എല്ലാ വിഭവങ്ങളിലുമല്ല, ചില വിഭവങ്ങളിൽ തന്നെയാണ് ഈ മാറ്റവും സംഭവിക്കുക.

കെമിക്കൽ റിയാക്ഷൻ

ചില വിഭവങ്ങളിൽ പഴകുമ്പോൾ നടക്കുന്ന കെമിക്കൽ റിയാക്ഷൻസ് ആ വിഭവങ്ങൾക്ക് രുചിയും ഗന്ധവുമെല്ലാം കൂടുതലായി നൽകും. എന്നാൽ എല്ലാ വിഭവങ്ങളും അങ്ങനെയല്ല. മീൻകറി പോലുള്ള വിഭവങ്ങൾ ഇതിന് പേര് കേട്ടിട്ടുള്ളതാണ്.


ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്

ഭക്ഷണം പഴകുമ്പോൾ സത്യത്തിൽ ഇതിൻറെ രുചി നഷ്ടപ്പെടുകയും അരുചി കയറുകയുമാണ് ചെയ്യുക. ചില വിഭവങ്ങൾ മാത്രമാണ് ഇതിൽ നിന്ന് നമുക്കൊഴിവാക്കാൻ ആവുക. മറ്റ് എല്ലാം തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് നിർബന്ധമാണ്. ഇതുതന്നെയാണ് മിക്കവരും ചെയ്യുന്നതും. ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണങ്ങളാകട്ടെ പുറത്തെടുത്ത്- അൽപസമയം വച്ച ശേഷം ചൂടാക്കി കഴിക്കുമ്പോൾ അതേ രുചി കിട്ടാം.

ബാക്കിയാകുന്ന ഭക്ഷണത്തോട്

പഴയ ഭക്ഷണത്തിന് രുചി തോന്നുന്നതിന് പിന്നിൽമനശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. അതായത് ഭക്ഷണം ബാക്കിയാകുന്നത്- മിക്കപ്പോഴും അളവിൽ കുറവായിരിക്കും. ഇങ്ങനെ വരുമ്പോൾ ഭക്ഷണം രുചിയായി തോന്നുന്നത് മനശാസ്ത്രപരമാണ്. ഇതും ധാരാളം സന്ദർഭങ്ങളിൽ പ്രാവർത്തികമാകുന്ന മനശാസ്ത്രം തന്നെ.

Read Also : മഞ്ഞുകാലത്തെ തലവേദന; കാരണങ്ങൾ പലതാണ്

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

വിഷുവിന് വീടണയാൻ കാത്ത് ജനം; കേരള, കർണാടക ആർടിസി ബുക്കിങ്ങുകൾ ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാടണയാൻ കാത്തിരിക്കുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ...

ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം; മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 50,000 രൂപ!

ന്യൂഡൽഹി: രാജ്യാന്തര വനിതാദിനത്തിൽ തെലുങ്കുദേശം പാർട്ടി നേതാവിൻ്റെ വക സ്ത്രീകൾക്കുള്ള ഓഫർ...

അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി വിവാദ ചർച്ചകളിൽ നിറയുന്ന താരമാണ് രേണു സുധി....

വെഞ്ഞാറമൂട് കൂട്ടക്കൊല; അഞ്ച് പേരുടെയും കൊലപാതകം ഷെമിയെ അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ മുറിയിലേക്ക്...

യുകെയിൽ മലയാളി ദമ്പതികൾ തമ്മിൽത്തല്ല് ! ഭാര്യയുടെ വേട്ടറ്റ് ഭർത്താവിന് ഗുരുതര പരിക്ക്

യുകെയിൽ മലയാളി ദമ്പതികൾ തമ്മിലുള്ള തർക്കം കയ്യേറ്റത്തിലും കത്തിക്കുത്തിലും കലാശിച്ചു.ലണ്ടനിലെ ഇല്‍ഫോര്‍ഡില്‍...

പ്രവചനം സത്യമായാൽ ചൂടിനൊരു ശമനമാകും; ഇന്ന് നാലു ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

Related Articles

Popular Categories

spot_imgspot_img