തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കർഷകൻ വെടിയേറ്റു മരിച്ച സംഭവത്തിൽ രണ്ട് തമിഴ്‌നാട് വനം വകുപ്പ് ജീവനക്കാരെ പൊലീസ് അറസ്‌റ്റ് ചെയ്തു. ഗൂഡല്ലൂർ ഫോറസ്‌റ്റർ തിരുമുരുകൻ (32), ഫോറസ്റ്റ‌് വാച്ചർ കുമളി സ്വദേശി ബെന്നി (55) എന്നിവരാണ് അറസ്റ്റിലായത്. ഗൂഡല്ലൂർ സ്വദേശി ഈശ്വരൻ (55) ഗൂഡല്ലൂരിന് സമീപം കേരള -തമിഴ്നാട് അതിർത്തിയിലെ വണ്ണാത്തിപ്പാറ വനമേഖലയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ കോടതി നിർദേശത്തെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഒക്ടോബർ 28ന് രാത്രിയാണ് വനപാലകരുടെ സർവീസ് റിവോൾവറിൽ നിന്ന് വെടിയേറ്റ് ഈശ്വരൻ മരിച്ചത്.വനത്തിൽ പരിശോധനക്കിടെ ഈശ്വരൻ ഉദ്യോഗസ്ഥരെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ തിരുമുരുകൻ ഈശ്വരന്റെ നെഞ്ചിലേക്ക് വെടിയുതിക്കുകയായിരുന്നു എന്നാണ് സൂചന. ജീവൻ നഷ്ടപ്പെടാതെ അരയ്ക്ക് കീഴിൽ വെടിവയ്ക്കാതെ നെഞ്ചിൽ വെടിവെച്ചത് പ്രതിഷേധത്തിന് കാരണമായി.
മരിച്ച ഈശ്വരനോട് ഉദ്യോഗസ്ഥർക്ക് മുൻ വെരാഗ്യമുണ്ടായിരുന്നതായി ആരോപിച്ച് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.കോടതി നിർദ്ദേശ പ്രകാരം തേനി ജില്ലാ പൊലീസ് മേധാവിയായിരുന്ന പ്രവീൺ ഡോങ്ങ് റെ , നിലവിലെ ജില്ല പൊലീസ് മേധാവി ആർ ശിവ പ്രസാദ് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് വനപാലകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
Read Also: കുറഞ്ഞ ചെലവിൽ യൂറോപ്പിൽ ചേക്കേറാൻ പുത്തൻ സാധ്യതകൾ