web analytics

തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു: അന്ത്യം കരൾ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന്

‘ഒരു കിടായിൻ കരുണൈ മനു’ എന്ന ഹിറ്റ് ചിത്രമൊരുക്കിയ തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. കരൾ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ചെന്നൈ രാജീവ് ​ഗാന്ധി ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.Tamil director Suresh Sangayya passes away

2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്.ചിത്രം ആ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നായിരുന്നു. സത്യ സോദനൈയാണ് സുരേഷിന്റെ മറ്റൊരു ചിത്രം.

സംവിധായകൻ എം.മണികണ്ഠന്റെ സംവിധാന സഹായിയായി കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് സം​ഗയ്യ സിനിമയിലെത്തിയത്. ഒരുക്കിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി.

യോ​ഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഛായാഗ്രാഹകൻ ശരൺ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img