‘ഒരു കിടായിൻ കരുണൈ മനു’ എന്ന ഹിറ്റ് ചിത്രമൊരുക്കിയ തമിഴ് സംവിധായകൻ സുരേഷ് സംഗയ്യ അന്തരിച്ചു. കരൾ രോഗ സംബന്ധമായ അസുഖത്തെ തുടർന്ന് വെള്ളിയാഴ്ച ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം.Tamil director Suresh Sangayya passes away
2017-ൽ പുറത്തിറങ്ങിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുരേഷ്.ചിത്രം ആ വർഷത്തെ തമിഴ് ഹിറ്റുകളിലൊന്നായിരുന്നു. സത്യ സോദനൈയാണ് സുരേഷിന്റെ മറ്റൊരു ചിത്രം.
സംവിധായകൻ എം.മണികണ്ഠന്റെ സംവിധാന സഹായിയായി കാക്ക മുട്ടൈ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് സംഗയ്യ സിനിമയിലെത്തിയത്. ഒരുക്കിയ ഒരു കിടായിൻ കരുണൈ മനു എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനുമായി.
യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഛായാഗ്രാഹകൻ ശരൺ മരണവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.