ന്യൂഡൽഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂവർ റാണ (64)യുടെ അറസ്റ്റ് രേഖപ്പെടുത്തി. ദേശീയ അന്വേഷണ ഏജൻസിയാണ് അറസ്റ്റ് ചെയ്തത്. ഓൺലൈനായി തഹാവൂർ റാണയെ കോടതിയിൽ ഹാജരാക്കും.
യുഎസിൽ നിന്നു ഇയാളെയും കൊണ്ട് വ്യോമസനേയുടെ പ്രത്യേക വിമാനമാണ് ഇന്ത്യയിലെത്തിയത്. പാലം വിമാനത്താവളത്തിലാണ് വിമാനം ഇറങ്ങിയത്. കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ റാണയെ മുംബൈയിലേക്ക് കൊണ്ടും പോകും.
കമാൻഡോ സുരക്ഷയിലാണ് പ്രതിയെ മുംബൈയിലേക്ക് കൊണ്ടു പോകുക. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് കൈമാറ്റം നടന്നത്. 12 ഉദ്യോഗസ്ഥരായിരിക്കും തഹാവൂർ റാണയെ ചോദ്യം ചെയ്യുക.
ഇന്ത്യയ്ക്ക് കൈമാറുന്നത് തടയണമെന്ന അപ്പീല്‍ യുഎസ് സുപ്രീം കോടതി തള്ളിയതോടെയാണ് തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറിയത്. ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുമെന്നായിരുന്നു റാണ തന്റെ ഹര്‍ജിയില്‍ ആരോപിച്ചത്.