പോലീസുകാരനെ ഇഷ്ടികയ്ക്ക് അടിച്ചു വീഴ്ത്തി
പൂന്തുറയിൽ ഡ്യൂട്ടിക്കിടെ പോലീസുകാരന്റെ തലയിൽ ചുടുക്കട്ടകൊണ്ട് അടിച്ചുപൊട്ടിച്ച് പരിക്കേൽപ്പിച്ച പ്രതിയെ അറസ്റ്റുചെയ്തു. വിഴിഞ്ഞം കോസ്റ്റൽ പോലീസിലെ സീനിയർ സി.പി.ഒ. ബിനുവിനെ(46) ആണ് ആക്രമിച്ചത്.
പൂന്തുറ ആലുകാട് മദർ തെരേസ കോളനി സ്വദേശി ജോസിനെ (30) ആണ് പൂന്തുറ പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ഒൻപതിന് ഉച്ചയ്ക്ക് 12.30- ഓടെ തിരുവല്ലം ഇടയാർ ഫാത്തിമ മാത പളളിയ്ക്ക് സമീപമായിരുന്നു സംഭവം.
റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി
കഴിഞ്ഞ ഓഗസ്റ്റ് 11-ന് പളളിവളപ്പിലുണ്ടായിരുന്ന കാണിക്ക വഞ്ചിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ചത് തടയുകയും പോലീസിൽ പിടിച്ചേൽപ്പിക്കുകയും ചെയ്തത് കേസിൽപ്പെട്ടിരുന്ന ആളായിരുന്നു പ്രതിയായ ജോസ്.
അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നത് പരിക്കേറ്റ ബിനുവായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ജോസ് വീണ്ടും പളളിവളപ്പിലെത്തിയപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനു ചോദ്യം ചെയ്തിരുന്നു.
ഇതിന്റെ വൈരാഗ്യത്തിൽ സമീപത്തുണ്ടായിരുന്ന ചുടുകട്ടയെടുത്ത് ബിനുവിന്റെ തലയിൽ അടിച്ചുപൊട്ടിക്കുകയായിരുന്നുവെന്ന് പൂന്തുറ എസ്.ഐ. വി.സുനിൽ പറഞ്ഞു.
പോലീസുകാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയതിനും ആകമ്രിച്ചതിനും പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കാർ ഇടിച്ചു കയറി നാലുവയസ്സുകാരന് ദാരുണാന്ത്യം
കോട്ടയം: കാർ ചാര്‍ജിങ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറി നാലുവയസ്സുകാരന്‍ മരിച്ചു. വാഗമണ്‍ വഴിക്കടവിലാണ് ദാരുണ സംഭവം നടന്നത്. നേമം സ്വദേശി ആര്യയുടെ മകന്‍ അയാന്‍ ആണ് മരിച്ചത്.
അപകടത്തിൽ ആര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു അപകടമുണ്ടായത്.
കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തിയിട്ട് ചാര്‍ജിങ് സ്‌റ്റേഷന്റെ മറ്റൊരു ഭാഗത്ത് കസേരയില്‍ ഇരിക്കുകയായിരുന്നു ആര്യയും മകനും. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണം വിട്ട് ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേതാണ് എന്നാണ് ലഭ്യമായ വിവരം.
മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി
ഇടുക്കി: ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. ഇടുക്കി തൊടുപുഴയിലാണ് സംഭവം. കാഞ്ഞിരമറ്റം സ്വദേശിയായ പിതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്.
ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരനായ ദേവ് നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ് കടന്നുപോയിരുന്നത്. ഇതിന്‌റെ മനോവിഷമത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.
മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് കെട്ടിത്തൂക്കുകയായിരുന്നു. അമ്മ വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്.
പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഇൻസ്പെക്ടർ ജെയ്സൺ അലക്സാണ് മരിച്ചത്.
തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ വീടിനുള്ളിലാണ് ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കേരള പൊലീസിൻ്റെ ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു ജെയ്‌സൺ. രാവിലെ മുറി തുറക്കാതെ വന്നപ്പോളാണ് വീട്ടുകാർക്ക് സംശയം തോന്നിയത്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ജെയ്‌സണിന് മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് കുടുംബം പ്രതികരിച്ചു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Summary:
A man was arrested for attacking and injuring a police officer on duty in Poonthura by hitting him on the head with a spanner. The victim, Senior CPO Binu (46), was from Vizhinjam Coastal Police.