അതിജീവിതയുടെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചു: ഇടുക്കിയിൽ രണ്ടു കേസ്
രാഹുൽ മാങ്കൂട്ടം എംഎൽഎയ് ക്ക് എതിരായുള്ള ലൈംഗീക പീഡനക്കേസിലെ അതിജീവിതയുടെ ചിത്രങ്ങളും, വ്യക്തി വിവരങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ഇടുക്കി നെടുങ്കണ്ടം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.
സമാനരീയിലുള്ള മറ്റൊരുകേസും തൊടുപുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന അതിജീവിതയുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നത് കുറ്റകരമാണ്.
അപകീർത്തി ഉണ്ടാകുംവിധം യാതൊരുതരത്തിലും പരസ്യപ്പെടുത്തുവാൻ പാടില്ലാത്തതും, സ്വകാര്യത സംരക്ഷിക്കുന്ന നിയമങ്ങളുടെ ലംഘനവുമായതിനാലാണ് കേസ്സ് എടുത്തിരിക്കുന്നത്.
ഇത്തരത്തിലുള്ള നിയമവിരുദ്ധമായ പ്രവർത്തികൾക്കെതിരെ തുടർന്നും കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്ന് കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രഖ്യാപിച്ചതും ഇടുക്കി കട്ടപ്പനയിൽ വെച്ചായിരുന്നു.
എഐസിസിയുടെ അനുമതിയോട് കൂടിയാണ് പുറത്താക്കിയത്. നടപടിക്രമങ്ങളുടേതായ കാലതാമസമാണ് ഉണ്ടായത്. എംഎൽ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത്.
കോൺഗ്രസിലെ എല്ലാ നേതാക്കന്മാരുടെയും യോജിച്ച തീരുമാനമാണ് ഉണ്ടായത്. തിരഞ്ഞെടുപ്പിന്നെ ഒരു തരത്തിലും ബാധിക്കില്ല. കോൺഗ്രസ് പാർട്ടി വളരെ മാതൃകാപരമായ തീരുമാനങ്ങൾ എല്ലാ സന്ദർഭങ്ങളിലും എടുത്തിട്ടുണ്ട്.
ആക്ഷേപങ്ങൾ മാധ്യമങ്ങളിൽ വന്ന കാലത്തും പരാതി ഇല്ലാതിരുന്നപ്പോഴും യുത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി. കോൺഗ്രസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. പാർലിമെന്ററി പാർട്ടിയിൽ നിന്നും നീക്കി.
പരാതി കെപിസിസി ക്ക് ലഭിച്ചപ്പോൾ അപ്പോൾ തന്നെ ഡിജിപി ക്ക് കൈമാറി. അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തു അക്കാര്യം ഞങ്ങൾ പരിശോധിച്ചു. എല്ലാ നേതാക്കന്മാരുമായി ചർച്ച നടത്തി അദ്ദേഹത്തെ പാർട്ടിയിൽ നിന്നും പുറത്താക്കി.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്ന് ഞാനും കോൺഗ്രസ് നേതാക്കളും പ്രഖ്യാപിച്ചതാണ്. രാഹുലിന്റെ ചെയ്തികൾ കോൺഗ്രസ് പാർട്ടിക്ക് ചെറിയ തോതിൽ ദോഷമുണ്ടാക്കിയിട്ടുണ്ട്.
എന്നാൽ പാർട്ടിയുടെ വിശ്വാസ്യത തകരില്ല കോൺഗ്രസ് എടുത്ത നിലപാട്‌കൊണ്ട് കോൺഗ്രസിന് കൂടുലായി ജനങ്ങളുടെ മുന്നിൽ വിശ്വാസ്യത ലഭിക്കുകയേയുള്ളു.
കോൺഗ്രസ് സിപിഎം നെ പോലെയല്ല കളവു കേസിലെ പ്രതികളെ കോൺഗ്രസ് സംരക്ഷിക്കുകയാണ്. കോൺഗ്രസിലെ നേതാക്കൾ രാഹുലുമായി സൗഹൃദം ഉള്ളവരാണ് അവരെല്ലാം പാർട്ടിയുടെ തീരുമാനത്തിന്റെ കൂടെ നിൽക്കും.
എം എൽ എ സ്ഥാനം രാജി വെക്കുന്നതാണ് നല്ലത് പാർട്ടിയുടെ പുറത്തായ സ്ഥിതിക്ക് അത് വ്യക്തിപരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. കട്ടപ്പനയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.









