സുരേഷ് ഗോപി നാളെ നായനാരുടെ വീട് സന്ദർശിക്കും; കോഴിക്കോട് എത്തുന്നത് ഇന്ന് വൈകിട്ട്

ഡൽഹിയിൽ നിന്ന് ഇന്ന് രാത്രി കോഴിക്കോട് എത്തുന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി തളി ക്ഷേത്രം സന്ദർശിക്കും. കൂടാതെ ജില്ലയിലെ പ്രമുഖരെയും കാണും. നാളെ രാവിലെ ട്രെയിൻ മാർഗം കണ്ണൂരിലേക്ക് പോകും. (Suresh Gopi will visit to Nayanar’s house)

പയ്യാമ്പലം ബീച്ചിൽ മാരാർ ജി സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തുന്ന സുരേഷ് ​ഗോപി നായനാരുടെ കല്ല്യാശ്ശേരിയിലെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യ ശാരദ ടീച്ചറെ കാണുമെന്നും വിവരമുണ്ട്.

മുൻപും അദ്ദേഹം ശാരദ ടീച്ചറെ സന്ദർശിച്ചിരുന്നു. ‘ഇങ്ങനെയും ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിരുന്നു’ എന്ന അടിക്കുറിപ്പോടെ ടീച്ചർക്കൊപ്പമുള്ള ചിത്രം അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു. കൊട്ടിയൂർ ക്ഷേത്രം അടക്കമുള്ള ആരാധനാലയങ്ങളും ദർശിക്കും. മറ്റെന്നാൾ തൃശൂരിലേക്ക് പുറപ്പെടുമെന്നാണ് വിവരം.

ടൂറിസം, പെട്രോളിയം സഹമന്ത്രിയാണ് സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് അദ്ദേഹം ഡൽഹിയിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് സുരേഷ് ഗോപി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. തൃശൂരിൽ നിന്ന് എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.

Read More: കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു സുരേഷ് ഗോപി; യുകെജിയിലെത്തിയ അനുഭവമെന്നു പ്രതികരണം

Read More: മാൻഹോളിലൂടെ ശുചിമുറിയിലെത്തിയ വിഷവാതകം ശ്വസിച്ചു; പുതുച്ചേരിയിൽ മൂന്നു പേർക്ക് ദാരുണാന്ത്യം

Read More: കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും

മുഖ്യമന്ത്രി നാളെ തിരിച്ചെത്തും ദുബായ്: യുഎസിലെ ചികിത്സ പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയനും...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img